വെറും അഞ്ചു ലക്ഷം രൂപയ്ക്ക് നിര്‍മ്മിച്ച വീടിന് തിളക്കമേകുന്നത് ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്ത റൂഫിങ് ടൈല്‍സ്; 400 ചതുരശ്ര അടിയില്‍ രണ്ട് കിടപ്പുമുറി അടക്കമുള്ള വീട് നിമിഷ നേരം കൊണ്ട് മാറ്റി സ്ഥാപിക്കാം; അട്ടപ്പാടിയിലെ അത്ഭുതമിങ്ങനെ
കേരളത്തെ വിറപ്പിച്ച പ്രളയം വന്ന് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും മഴക്കെടുതില്‍ നാം വലഞ്ഞപ്പോഴാണ് പ്രളയത്തെ അതിജീവിക്കുന്ന വീടുകള്‍ എന്ന ആശയത്തിലേക്ക് ജനങ്ങള്‍ കൂടുതല്‍ ആകര്‍ഷിക്കാന്‍ തുടങ്ങിയത്. ഈ വേളയിലാണ് നിര്‍മ്മാണ സാമഗ്രികള്‍ അടക്കമുള്ളവയില്‍ വ്യത്യസ്തത പുലര്‍ത്തി അട്ടപ്പാടിയില്‍ സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമന് നിര്‍മ്മിച്ച വീട് ശ്രദ്ധ നേടുന്നത്. ഉമയുടെ വീടും ഓഫീസും ഇത് തന്നെയാണ്.
എപ്പോള്‍ വേണമെങ്കിലും അഴിച്ച് മാറ്റി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാന്‍ കഴിയും വിധമാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ അടിത്തറ മുതല്‍ ചുവരുകളും മേല്‍ക്കൂരയും എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് TPI ബോര്ഡുകളുപയോഗിച്ചാണ്. ഒരു സുഹൃത്ത് വഴിയാണ് തായ്ലന്ഡില് നിന്നും ഇറക്കുമതി ചെയ്യുന്ന ഇത്തരം ഫൈബര്‍ സിമന്റ് ബോര്‍ഡുകളെ കുറിച്ച് അറിയുന്നത്.
പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ബോര്‍ഡുകള്‍ ഇറക്കുമതി ചെയ്തത്. അങ്ങനെ, ബോര്ഡുകളെത്തിയതോടെ പണി തുടങ്ങി. വെറും പത്ത് ദിവസം കൊണ്ട് തന്നെ പണിതീര്ന്നെന്ന് ഉമ പറയുന്നു. തറനിരപ്പില്‍ നിന്നും നാലോ അഞ്ചോ അടി ഉയരത്തിലാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വെള്ളം കയറാനുള്ള സാധ്യതയുമില്ല. വലിയ കുഴികളില്‍ വീപ്പ ഇറക്കിവയ്ക്കുകയാണ് വീട് നിര്‍മ്മാണത്തിനായി ആദ്യം ചെയ്യുന്നത്.
അത് കോണ്‍ക്രീറ്റ് ചെയ്ത ശേഷം മുകളില്‍ ജിഐ ഫ്രെയിമുകള്‍ നാട്ടി സ്ട്രക്ചര്‍ ഒരുക്കുന്നു. പിന്നീടാണ് മുകളില്‍ TPI ബോര്‍ഡ് വിരിച്ച് അടിത്തറയൊരുക്കുന്നത്. ചുവരുകളും മേല്‍ക്കൂരയും പിന്നാലെ സ്ക്രൂ ചെയ്ത് ഉറപ്പിക്കുകയാണ്. 400 ചതുരശ്രയടിയില്‍ ഒരുക്കിയ ഈ വീട് സ്വീകരണ മുറി, രണ്ട് കിടപ്പുമുറികള്‍, ഊണുമുറി, ഒരു അറ്റാച്ച്ഡ് ബാത്ത്റൂം, ഒരു കോമണ്‍ ബാത്ത്റൂം ഇത്രയും അടങ്ങുന്നതാണ്. ജനലുകള്‍, അടുക്കളയുടെ കബോര്‍ഡുകള്‍, മുറിയുടെ വാഡ്രോബ് ഇവയെല്ലാം അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്യുകയായിരുന്നു.
മിനിമം 10 ലക്ഷത്തിന് മുകളിലെങ്കിലുമാകും ഒരു വീട് പണിയാനെന്നിരിക്കെ ഈ വീടിന് ചെലവായത് വെറും അഞ്ച് ലക്ഷം രൂപയാണ്. ടൈല്‍ വിരിക്കാനും ഫര്ണിഷിങ്ങിനുമൊക്കെയായി ഒരു ലക്ഷം രൂപയും. ഭംഗി തോന്നിക്കുന്നതിനായി ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്ത ഓണ്ടുവില്ല റൂഫിങ് ടൈല്‍സാണ് മേല്‍ക്കൂരയില്‍ വിരിച്ചിരിക്കുന്നത്.
ഇല്ലാത്ത പണമുണ്ടാക്കി വലിയ വലിയ വീടുകള്‍ പണിയുന്നതിന് പകരം, പരിസ്ഥിതിയെ മുറിപ്പെടുത്താത്ത രീതിയില്‍ എങ്ങനെ വീട് പണിയാമെന്ന് ഇനിയെങ്കിലും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെ വീട് വെക്കുന്നവര്‍ക്ക് ഉമാ പ്രേമന്റെ ഈ വീട് നോക്കിവെക്കാവുന്നതാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍