രാജ്യത്തിന്റെ ടൂറിസം മേഖലയെ കൊറോണ ബാധിച്ചതെങ്ങനെ?
ആഭ്യന്തര, വിദേശ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയാണ് ഇന്ത്യയില്‍ ടൂറിസം വിപുലീകരിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. സേവന മേഖലയിലെ ഏറ്റവും വലിയ വ്യവസായമാണ് ടൂറിസം. കൂടാതെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) 6.23% വരും ടൂറിസം.
ഇത് ജനസംഖ്യയുടെ 8.78% പേര്‍ക്ക് തൊഴില്‍ നല്കുന്നു. ഇന്ത്യയിലെ ടൂറിസം വ്യവസായത്തിന് 2018 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 275.5 ബില്യണ്‍ ഡോളര്‍ വരുമാനം നേടാന്‍ കഴിഞ്ഞു. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 9.4% ആണ്. വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ (ഡബ്ല്യുടിസിസി) റിപ്പോര്‍ട്ട് പ്രകാരം 2019 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിക്കായി യാത്ര ടൂറിസം മേഖല നല്കിയ മൊത്തം സംഭാവനയുടെ അടിസ്ഥാനത്തില്‍ 185 രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ടൂറിസം മേഖല ഈ വര്‍ഷം ശക്തമായി വളരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പൊട്ടിപ്പുറപ്പെട്ട കൊറോണ മഹാമാരിയും അനന്തരഫലങ്ങളും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2020 സാമ്പത്തിക വര്‍ഷത്തെ വരുമാനം കുത്തനെ ഇടിയാന്‍ കാരണമായി.
കൊറോണ വൈറസ് പ്രതിസന്ധിയും തുടര്‍ന്നുള്ള ലോക്ക്ഡൌണും യാത്രാ നിയന്ത്രണങ്ങളും വിനോദ സഞ്ചാരികളുടെ ആവേശം ഒരു പരിധി വരെ മങ്ങാന്‍ കാരണമായി. ഇത് ടൂറിസം മേഖലയെ തകിടം മറിച്ചു. 2020 മാര്‍ച്ച് അവസാനം രാജ്യവ്യാപകമായി ലോക്ക്ഡോണ്‍ പ്രഖ്യാപിച്ചു. ഗൈഡുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വാഹന ഡ്രൈവര്‍മാര്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍ തുടങ്ങി ടൂറിസവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട എല്ലാ മേഖലകളും നഷ്ടത്തിലായി.
ഉപജീവനത്തിനായി ടൂറിസം മേഖലയെ ആശ്രയിച്ചിരുന്ന നിരവധി പേര് കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വരുമാനം നിലനിര്‍ത്താന്‍ കാര്‍ഷിക മേഖലയിലേക്കും മറ്റ് ചെറിയ ജോലികളിലേക്കും തിരിയേണ്ടി വന്നു. ഹോട്ടലുകളുടെ അടച്ചുപൂട്ടല്‍, റെയില്‍വേ, റോഡ്, വിമാന സര്‍വ്വീസുകള്‍ തുടങ്ങിയവ താല്‍ക്കാലികമായി നിര്‍ത്തിവച്ചതും കാരണം ഈ വര്‍ഷം ഇന്ത്യയിലെ ടൂറിസം വ്യവസായത്തിന് 1.25 ട്രില്യണ്‍ രൂപ വരുമാനം നഷ്ടപ്പെട്ടതായാണ് വിവരം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍