മോദി ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ തകര്‍ത്തു; തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വിജയിച്ചിട്ടെന്ത് കാര്യം; രൂക്ഷ വിമര്‍ശനമുയര്‍ത്തി അന്താരാഷ്ട്ര ബിസിനസ് മാധ്യമം; ഗുജറാത്തിലെ വികസന വാഗ്ദാനം രാജ്യത്ത് നടപ്പിലാക്കിയില്ല; 2002 ലെ ഗുജറാത്ത് വംശഹത്യയെ ഓര്‍മിപ്പിച്ച് നിക്കി ഏഷ്യന്‍ രംഗത്ത്; ഇന്ത്യയിലെ രാഷ്ട്രീയ അവസ്ഥ അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാകുമ്പോള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ തിളങ്ങുന്ന വ്യക്തിത്വമാണ്. തങ്ങളുടെ രാഷ്ട്രീയ അജണ്ട കൃത്യമായി നടപ്പിലാക്കുകയും, അധികാരത്തില്‍ ഇരിക്കുകയും ചെയ്ത വ്യക്തി. വിമര്‍ശനങ്ങളെയും, രാഷ്ട്രീയ ആരോപണങ്ങളെയുമെല്ലാം എല്ലാക്കാലത്തും അതിജീവിച്ച വ്യക്തി. എന്നാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കാന്‍ തുടങ്ങിയത് തന്നെ മോദി ഭരണകാലത്താണ്. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ നടപ്പിലാക്കുകയും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമെല്ലാം തകര്ച്ചയിലേക്കെത്തിയതും മോദി ഭരണകാലത്താണ്. അങ്ങനെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധികള്ക്കൊണ്ട് വീര്‍പ്പ് മുട്ടിയതും, കുഴഞ്ഞുമറിഞ്ഞതും മോദി ഭരണകാലത്താണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. എന്ബിഎഫിസി സ്ഥാപനങ്ങളുടെ തകര്‍ച്ചയും, വാഹന വിപണിയിലെ ഇടിവുമെല്ലാ മോദി ഭരണകാലത്ത് നേരിട്ട പ്രതിസന്ധികളിലൊന്നാണ്. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലയും ഏറ്റവും വലിയ തളര്‍ച്ചയിലേക്കാണ് നീങ്ങിയത്.
എന്നാലിപ്പോള്‍ മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര ബിസിനസ് മാധ്യമമായ നിക്കി ഏഷ്യന്‍ റിവ്യൂ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് തിരഞ്ഞെടുപ്പിലും അധികാരത്തിലേക്ക് തിരിച്ചെത്തിയ മോദിയുടെ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്നാണ് നിക്കി ഏഷ്യന്‍ റിവ്യു രൂക്ഷമായഭാഷയില്‍ വിമര്‍ശിച്ചത്.
2014 ലും 2019 ലും നരേന്ദ്രമോദി തിരഞ്ഞെടുപ്പില്‍ കൈവരിച്ച വലിയ വിജയ നേട്ടം സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്തിയില്ലെന്ന് മാത്രമല്ല, സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് മോദി ഭരണകാലത്തെ പലനയങ്ങള് മൂലം വഴുതി വീഴുകയും ചെയ്തു. ഗുജറാത്തിലെ വികസന വാഗ്ദാനം രാജ്യത്താകെ വികസിപ്പിച്ചെടുക്കുമെന്നായിരുന്നു മോദിയുടെ പ്രധാന വാഗ്ദാനം.
എന്നാല്‍ ആദ്യകാലത്ത് മോദി സാമ്പത്തിക രംഗത്ത് വന്‍ പരാജയമെന്നാണ് നിക്കി ഏഷ്യന്‍ റിവ്യു ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കറന്‍സിയില്‍ ശ്രദ്ധ ചെലുത്തിയ ഇന്ത്യന്‍ വിപണി നോട്ട് നിരോധനം മൂലം ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 2019 ല്‍ മോദി അധികാരത്തിലെത്തിയിട്ടും പ്രതിസന്ധി ശക്തം. ഉപഭോഗം നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് വഴുതി വീണു. ചെറിയ ചരക്ക് തൊട്ട് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറയുകയും ചെയ്തു. 2002 ല്‍ മോദി ഗുജറാത്ത് ഭരിക്കുന്ന കാലത്താണ് ഹിന്ദുക്കളും-മുസ്ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. മോദി ഗുജറാത്ത് മുഖ്യമന്തിയായിരുന്ന കാലത്ത നടന്ന കലാപത്തില്‍ ആയിരം പേരുടെ ജീവനാണ് പൊലിഞ്ഞ് പോയത്.
മോദി സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന് പകരം ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ശ്രദ്ധ ചെലുത്തുന്നത്. മാത്രമല്ല സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാന്‍ മോദിഭരണകൂടം താത്പര്യം കാണിക്കുന്നില്ല. പൗരത്വ നിയമത്തില്‍ ഭേഗതി വരുത്തി മുസ്ലിങ്ങളുടെ കുടിയേറ്റം തടയുകയും, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നതിന് വഴിവെച്ചിട്ടുണ്ടെന്ന് പറയുന്നു. ഇത് വഴി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇരട്ടിയിലധികം ഇടിവ് വരുന്നതിന് കാരണമായി, മാത്രമല്ല, സാമ്പത്തിക മേഖല ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
വളര്‍ച്ചാ നിരക്കില്‍ ഭീമന് ഇടിവ്
ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഒക്ടോബര്‍-ഡിസംബര്‍ വരെയുള്ള വളര്‍ച്ചാ നിരക്ക് 4.7 ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. ഏഴ് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കായിരുന്നു ഇത്. 2012-13 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന ജിഡിപി വളര്‍ച്ചാനിരക്കാണിത്. 2012-13 മാര്‍ച്ച് പാദത്തില്‍ 4.3 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 5.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6.3 ശതമാനമായിരുന്നു. 2019-2020 ആദ്യപാദത്തില്‍ 5.6 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചിരുന്നത് 5 ശതമാനമായി കുറച്ചിരുന്നു.
അതേസമയം ഇന്ത്യയുടെ നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവായിരുന്നു വളര്‍ച്ചാ നിരക്കില്‍ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തിലേക്ക് ഒതുങ്ങി. 2019 ഏപ്രില്‍ മുതല്‍-ഡിസംബര്‍ വരെ രാജ്യത്തിന്റെ ആകെ വളര്‍ച്ചാനിരക്ക് 5.1 ശതമാനമായിരുന്നു. എന്നാല്‍ മുന്‍സാമ്പത്തിക വര്‍ഷം 5.1 ശതമാനമായിരുന്നു വളര്‍ച്ചാനിരക്കില്‍ രേഖപ്പെടുത്തിയത്.
എന്നാല്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍