ഡിസ്നി പ്ലസ് തല്ക്കാലം ഇന്ത്യയിലേക്കില്ല;മൂവി ലൈബ്രറി ഹോട്ട്സ്റ്റാറില്‍,വീഡിയോ സ്ട്രീമിങ് വിപണിയില്‍ വന്‍ മത്സരം
ദില്ലി: വാള്‍ട്ട് ഡിസ്നിയുടെ പരസ്യരഹിത വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ഡിസ്നി പ്ലസിനായുള്ള ഇന്ത്യന്‍ ഉപഭോക്താക്കളുടെ കാത്തിരിപ്പ് നീളും. ഡിസ്നി പ്ലസിന്റെ സേവനം ഇന്ത്യയിലെത്തിയാല്‍ പ്രേക്ഷകര്‍ക്കായി വമ്പന്‍ ഓഫറുകള്‍ ഉണ്ടാകുമെന്നാണ് സൂചന. ഡിസ്നി പ്ലസിന്റെ തുടക്കത്തില്‍ കമ്പനി ഇന്ത്യയില്‍ സേവനം നല്കാന് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഡിസ്നി പ്ലസിന്റെ മൂവീ ലൈബ്രറി സ്റ്റാര്‍ ഇന്ത്യയുടെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ഹോട്ട് സ്റ്റാറിലൂടെ ആസ്വദിക്കാം. കഴിഞ്ഞ വര്‍ഷമാണ് റൂപര്‍ട്ട് മര്‍ഡോകിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സെഞ്ച്വുറി ഫോക്സ് ഇന്കോര്പ്പറേഷന് വാള്‍ട്ട് ഡിസ്നി ഏറ്റെടുത്തത്. ഇതേതുടര്‍ന്ന് സ്റ്റാര്‍ ഇന്ത്യ,ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്,ഹോട്ട്സ്റ്റാര്‍ ഇന്ത്യ എന്നിവ കമ്പനിയുടെ ഭാഗമായി.
ഹോട്ട്സ്റ്റാറിലൂടെ പ്ലേ ചെയ്യുന്ന മൂവീസിന് മൊഴിമാറ്റമോ സബ്ടൈറ്റിലോ ഒരുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതിമാസം 699 ഡോളറിനാണ് ഡിസ്നി യുഎസില്‍ വീഡിയോ സ്ട്രീമിങ് സേവനം നല്‍കുന്നത്. 9 ഒറിജിനല്‍ ഷോകളുമായാണ് യുഎസില്‍ ഡിസ്നി പ്ലസ് ഉദ്ഘാടനം ചെയ്തത്. വാള്‍ട്ട്ഡിസ്നിയുടെ കടന്നുവരവോടെ വീഡിയോ സ്ട്രീമിങ് വിപണിയില്‍ കടുത്തമത്സരമാണ് നടക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍