News

എച്ച്പി അദ്സീവിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഡിസംബര്‍ 15ന്

എച്ച്പി അദ്സീവിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഡിസംബര്‍ 15ന് ആരംഭിക്കും. പശ, സീലന്റ് തുടങ്ങിയവ നിര്‍മിക്കുന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് എച്ച്പി അദ്സീവ്. ഡിസംബര്‍ 17 വരെയാണ് ഐപിഒ. 262-274 രൂപയാണ് പ്രൈസ് ബാന്‍ഡ്. 113.44 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 457,200 ഓഹരികളുമാണ് വില്‍ക്കുന്നത്. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 50 ഓഹരികളോ അതിന്റെ ഗുണിതങ്ങളോ ആയി ബിഡ് ചെയ്യാവുന്നതാണ്.

125.96 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. യൂണിസ്റ്റോണ്‍ ക്യാപിറ്റല്‍ ആണ് ഐപിഒയുടെ ഫണ്ട് മാനേജര്‍. ബിഗ്ഷെയര്‍ സര്‍വീസസ് ആണ് രജിസ്ട്രാര്‍. പുതിയ ഓഹരികളിലൂടെ സമാഹരിക്കുന്ന പണം മഹാരാഷ്ട്രയിലെ നരംഗിയിലുള്ള പ്ലാന്റ് വികസിപ്പിക്കാന്‍ ഉപയോഗിക്കും. 2021 സെപ്റ്റംബര്‍ വരെയുള്ള ആറുമാസക്കാലയളവില്‍ 3.1 കോടിരൂപയായിരുന്നു കമ്പനിയുടെ അറ്റലാഭം.

Author

Related Articles