News

എച്ച് പിയെ ഏറ്റെടുക്കാന്‍ സിറോക്‌സിസ്; ഏറ്റെടുക്കല്‍ ഫുജിയുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ എച്ച് പി ഐഎന്‍സിയെ  ടെക്‌നോളജി കമ്പനി സിറോക്‌സ് ഏറ്റെടുക്കുന്നു. 27 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലാണ് നടക്കുന്നത്.ഏറ്റെടുക്കല്‍ സംബന്ധിച്ച് രണ്ട് കമ്പനികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇന്നലെയാണ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് സിറോക്‌സിസ് എച്ച്പിയ്ക്ക് കത്ത് കൈമാറിയത്. 

ജപ്പാന്‍ കമ്പനി ഫുജിഫിലിംസുമായുള്ള ബന്ധം വേര്‍പ്പെടുത്തിയാണ് സിറോക്‌സിസ് എച്ച്പിയെ ഏറ്റെടുക്കുക. ഫുജിയുടെ സംയുക്ത സംരഭമായ ഫുജി സിറോക്‌സിസ് തങ്ങളുടെ 25% ഓഹരികള്‍ 2.3 ബില്യണ്‍ ഡോളറിന് വില്‍ക്കുമെന്ന് തിങ്കളാഴ്ച കമ്പനി വ്യക്തമാക്കിയിരുന്നു. ഫുജി ഫിലിംസുമായി ലയിക്കാനുള്ള 6.3 ബില്യണ്‍ ഡോളറിന്റെ ഇടപാട് സിറോക്‌സിന്റെ രണ്ട് പ്രധാന നിക്ഷേപകരായ കാള്‍ ഐക്കന്‍,ഡാര്‍വിന്‍ ഡീസണ്‍ എന്നിവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു.

അടുത്തിടെ പ്രിന്റര്‍ വിപണിയില്‍ ഉണ്ടായ വില്‍പ്പന ഇടിവ് എച്ച്പിയെ സാമ്പത്തികമായി തളര്‍ത്തിയിട്ടുണ്ട്. 9000 തൊഴിലാളികളെ അടുത്തിടെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സിറോക്‌സിസുമായുള്ള ഏറ്റെടുക്കലിലന് കമ്പനി തയ്യാറായത്.

 

Author

Related Articles