വാവെയുടെ വില്‍പ്പന അന്താരാഷ്ട്ര തലത്തില്‍ കുറയുംമെന്ന് റിപ്പോര്‍ട്ട്
ബെയ്ജിങ്: പ്രമുഖ ചൈനീസ് കമ്പനിയായ വാവെ ഇപ്പോള്‍ കൂടുതല്‍ പ്രതസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അമേരകിക്കയുടെ ശക്തമായ വിലക്ക് നേരിടുന്ന കമ്പനിയുടെ ചരക്കു നീക്കം കുറയുമെന്നാണ് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കം കുറയുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം സ്മാര്‍ട് ഫോണ്‍ കമ്പനിയായ വാവെയുടെ പുതിയ സ്മാര്‍ട് ഫോണ്‍ വിവിധ രാജ്യങ്ങളില്‍ അവതരിപ്പിക്കില്ലെന്ന റിപ്പോര്‍ട്ടുമുണ്ട്.
ചരക്കു നീക്കം കുറഞ്ഞാല്‍ കമ്പനിക്ക് വിപണി രംഗത്ത് വലിയ തിരിച്ചടിയാണ് നേരിടേണ്ടിവരിക. അമേരിക്ക കമ്പനിയെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥിതിക്ക് വാവെ തങ്ങളുടെ പുതിയ ടെക്നോളജി സംരംഭങ്ങള്‍ക്കോ, ബിസിനസ് വിപണി രംഗം ശക്തിപ്പെടുത്തുന്നതിനുള്ള ഇടപാടുകളില്‍ നിന്ന് പിന്നോട്ടുപോകുമെന്ന പ്രചരണവും അന്താരാഷ്ട്രത തലത്തില്‍ നിലനില്‍ക്കുന്നുണ്ട്. 2018 ല്‍ 206 മില്യണ്‍ ഫോണുകളാണ് കന്രപനി വിറ്റഴിച്ചത്. ഈ വര്‍ഷം അമേരിക്ക കമ്പനിക്ക് നേരെ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം 40 മുതല്‍ 60 മില്യണ്‍ വരെയുള്ള സ്മാര്‍ട് ഫോണ്‍ വില്‍പ്പന കുറയുമെന്നാണ് പറയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍