ചൈനീസ് ടെക് ഭീമനായ വാവെയുടെ വരുമാനം കുറയുന്നോ? യുഎസ് ഉപരോധം കമ്പനിക്ക് വെല്ലുവിളിയോ?
ബെയ്ജിങ്: ചൈനീസ് ടെക് ഭീമനായ വാവെയുടെ വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ലാഭത്തില്‍ മാത്രം 5.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തി.ത്. 2019 ലെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ദുര്ബലമായാ ലാഭവളര്‍ച്ച കൂടിയാണിത്. കമ്പനിക്കെതിരെ അമേരിക്ക നടത്തുന്ന ഉപരോധ നീക്കങ്ങളാണ് ലാഭത്തില്‍ ഭീമമായ കുറവ് വരാന്‍ കാരണം. ഉപഭോക്തൃ ബിസിനസില്‍ മാത്രം 467.3 ബില്യണ്‍ യുവാനും, കൂടാതെ 240 മില്യണ്‍ സ്മാര്‍ട് ഫോണും കമ്പനി ആഗോളതലത്തില്‍ കയറ്റിയച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന 2018 നെ അപേക്ഷിച്ച് 19.1 ശതമാനം ഉയര്‍ന്ന് 858.8 ബില്യണ്‍ യുവാന്‍ (123 ബില്യണ്‍ ഡോളര്‍) ആയി. കഴിഞ്ഞ വര്‍ഷത്തെ 19.5 ശതമാനം നേട്ടമാണ് ഉണ്ടായത്. ലാഭം 5.6 ശതമാനം ഉയര്‍ന്ന് 62.7 ബില്യണ്‍ യുവാനിലേക്ക് (9 ബില്യണ്‍ ഡോളര്‍), 2018 ലെ 25 ശതമാനം കുതിച്ചുചാട്ടത്തില്‍ നിന്ന് കുറഞ്ഞു. നടപ്പുവര്‍ഷം കമ്പനി കൂടുതല്‍ വെല്ലുവിളികളിലൂടെ കടന്നുപോയേക്കു. കൊറോണ വൈറസും ആഗോളതലത്തില്‍ രൂപപ്പെട്ടിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയുമാണിതിന്ന് കാരണം.
എന്നാല്‍ അമേരിക്കയുടെ ഉപരോധനം കമ്പനിക്ക് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്. യുഎസ് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തി വാവെ ചൈനീസ് ഭരണകൂടത്തിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാവെയുമായി വാണിജ്യ കരാറില്‍ ഏര്‍പ്പെടരുതെന്നാണ് യുഎസ് വിവിധ രാജ്യങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ വാവെയുമായി സഹകരിക്കുന്ന കാര്യത്തില്‍ ലോക രാജ്യങ്ങള്‍ മുന്നോട്ട് വരുന്ന ലക്ഷണങ്ങളാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്നത്. അതേസമയം ചൈനീസ് ടെക് ഭീമനായ വാവെയ്ക്ക് വിലക്കുകളില്ലെന്ന് ഫ്രാന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. ചാരപ്രവര്‍ത്തനത്തിന് തെളിവുണ്ടെന്ന് യുഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടും ലോക രാജ്യങ്ങള്‍ വാവെയുമായി 5ജി കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്പോട്ട് വരുന്ന ദൃശ്യമാണ് ഇപ്പോള്‍ രൂപപ്പെട്ട് വരുന്നത്.
എന്നാല്‍ വാവെയ്ക്ക് ഫ്രാന്‍സുമായി 5ജി കരാറില്‍ പങ്കാളിയാകാമെന്നും, വാവെയ്ക്ക് ഫ്രാന്‍സില്‍ തുടരാമെന്നും ഫ്രഞ്ച് മന്ത്രി ബ്രൂണോ ലെമെയ്രെ വ്യക്തമാക്കി. അതേസമയം രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ലോക രാജ്യങ്ങളെല്ലാം വാവെയുമായി സഹകരിക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ ആഗോള തലത്തില്‍ ദൃശ്യമായിട്ടുള്ളത്.ഇന്ത്യയും നേരത്തെ വാവയുമായി സഹകരിക്കില്ലെന്ന പറഞ്ഞെടങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. വാവെ കൂടുതല്‍ പരിഗണന നല്‍കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമാണ്.
വാവെയ്ക്കെതിരെ യുഎസ് ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞദിവസം ഉയര്‍ത്തുന്നത്. തങ്ങളുടെ ഉത്പ്പന്നങ്ങളിലൂടെ മൊബൈല്‍ നെറ്റ് വര്‍ക്കിലേക്ക് പിന്‍വാതില്‍ പ്രവേശനം നടത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍ വാവെന്നും, വാവെയുടെ പക്കല്‍ അത്തരത്തിലുള്ളൊരു സാങ്കേതികവിദ്യ ഉണ്ടെന്നും അത് തെളിയിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നുമാണ് യുഎസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബാര്‍ട്ട് ബ്രെയിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ചൈനീസ് ടെക് ഭീമനായ വാവെയ്ക്ക് നേരെ ചാരപ്രവര്‍ത്തനം എന്ന ഗുരുതരമായ ആരോപണങ്ങള്‍ നിരത്തുമ്പോഴും വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് യുഎസ് വെളിപ്പെടുത്തിയിരുന്നില്ല.
അതേസമയം യുഎസ് വാവെയ്ക്ക് നേരെ ഉയര്‍ത്തിയ തെളിവുകളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ജര്‍മ്മനി,യുകെ തുടങ്ങിയ രാജ്യങ്ങളുമായി തെളിവപകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുഎസ് പങ്കുവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിയമപരമായ ആവശ്യങ്ങള്‍ക്ക് നെറ്റ് വര്‍ക്കിലേക്ക് സാങ്കേതിക വിദ്യ ഉള്‍പ്പെടുത്താന്‍ കമ്പനിക്ക് അവകാശമുണ്ട്. എന്നാല്‍ അത്തരം സാങ്കേതിക വിദ്യ പ്രയോഗിച്ച് പ്രവേശനം നടത്തുമ്പോള്‍ ഓപ്പറേറ്റര്മാരുട അനുമതി വാങ്ങല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വാവെ ലംഘിച്ചുവെന്നാണ് യുഎസ് പറയുന്നത്. അനുവാദം കൂടാതെ നെറ്റവര്‍ക്കിലേക്ക് പ്രവേശനം നടത്താനുള്ള ഉപകരണം വാവെയുടെ പക്കല്‍ ഉണ്ടെന്നാണ് പറയുന്നത്. അതേസമയം യുഎസ് തെളിവുകളില്ലാതെയാണ് ആരോപണം ഉയര്‍ത്തുന്നതെന്ന് വാവെ പ്രതികരിച്ചു. യുഎസ് തെളിവില്ലാതെയാണ് സംസാരിക്കുന്നതെന്നാണ് വാവെ പറയുന്നത്. എന്നാല്‍ യുഎസ് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തി വാവെ ചൈനീസ് സര്‍ക്കാറിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരുന്നത്. ഇത് മൂലം യുഎസ് വാവെയ്ക്ക് നേരെ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യുഎശ് ഉപരോധങ്ങള്‍ക്കിടയിലും വാവെ 5ജി ടെക്നോളജിയുമായി ബന്ധപ്പെട്ട് വലിയ മുന്നേറ്റമാണ് നടത്തുന്നത്.
വാവെയുമായി വാണിജ്യ കരാറിലേര്‍പ്പെടരുതെന്ന് യുഎസ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടുവെങ്കിലും യുഎസിന്റെ അഭ്യര്‍ത്ഥന പലരാജ്യങ്ങളും ചെവികൊണ്ടില്ല. ടെക് കമ്പനിയായ വാവെ 5ജി കരാറുകളിലടക്കം വന്‍ മുന്നേറ്റമാണ് അന്താരാഷ്ട്ര തലത്തില്‍ നടത്തിയിട്ടുള്ളത്. യുഎസ് ഉപരോധങ്ങള്‍ക്കിടയിലും കമ്പനിയുമായി സഹകരിക്കാനാണ് കൂടുതല്‍ രാഷ്ട്രങ്ങള്‍ താത്പര്യപ്പെട്ടിട്ടുള്ളത്. കമ്പനി അന്താരാഷ്ട്ര തലത്തില്‍ 5ജിയുമായി ബന്ധപ്പെട്ട് 50 വാണിജ്യ കരാുകള്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്സണ് ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍