News

ഹുവാവെ സ്മാര്‍ട്ട്‌ഫോണ്‍ യൂണിറ്റ് വില്‍ക്കുന്നു; ഹോണര്‍ വില്‍ക്കുന്നത് 15.2 ബില്യണ്‍ ഡോളറിന്

ഹോങ്കോങ്: ഹുവാവെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ യൂണിറ്റ് വില്‍ക്കുന്നു. ഹോണര്‍ ഫോണ്‍ യൂണിറ്റാണ് 100 ബില്യണ്‍ യുവാന് (15.2 ബില്യണ്‍ ഡോളര്‍) വില്‍ക്കുന്നത്. ഹാന്റ്‌സെറ്റ് വിതരണക്കാരായ ഡിജിറ്റല്‍ ചൈനയ്ക്കും ഷെന്‍സെല്‍ സര്‍ക്കാരിനുമാണ് ഉടമസ്ഥാവകാശം കൈമാറുന്നത്.
അമേരിക്കന്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ തുടര്‍ന്നാണ് ഹുവാവെ തങ്ങളുടെ ഹോണര്‍ യൂണിറ്റ് ഒഴിവാക്കുന്നത്. ഇനി ഹൈ എന്റ് ഹാന്റ്‌സെറ്റുകളിലും കോര്‍പറേറ്റ് ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.

അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വന്നേക്കാമെന്ന ഭീതിയുടെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ച തന്നെ ഈ കാര്യത്തില്‍ കമ്പനി ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചേക്കും. വില്‍പ്പനയ്ക്ക് ശേഷവും മാനേജ്‌മെന്റ് സംഘത്തെയും ഏഴായിരത്തിലധികം വരുന്ന ജീവനക്കാരെയും ഹോണര്‍ നിലനിര്‍ത്തും. എന്നാല്‍ ഇടപാടിനെ കുറിച്ച് ബന്ധപ്പെട്ടവരാരും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

Author

Related Articles