അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം ഹുവായിയെ ബാധിച്ചില്ല; കമ്പനിയുടെ ലാഭം 25 ശതമാനമായി വര്‍ധിച്ചു
ചൈനീസ് ടെലികോം ഭീമന് കമ്പനിയായ ഹുവായുടെ ലാഭത്തില്‍ 2018 ല്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഹുവായുടെ ലാഭം 8.84 ബില്യണ്‍ ഡോളറായി വര്‍ധിച്ചുവെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ വന്‍ ഇടിവ് വന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. 1.3 ശതമാനത്തോളം ഇടിവ് വന്നത് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കമാണെന്ന് കമ്പനി അധികൃതര്‍ വിലയിരുത്തുന്നു.
ചൈനീസ് ഭരണ കൂടവും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം കമ്പനിയുടെ വിപണി മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു. വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നെങ്കില്‍ കമ്പനിക്ക് കൂടുതല്‍ നേട്ടം കൈവരിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കമ്പനിയുടെ ആകെ വരുമാനം 107.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഏകദേശം 20 ശതമാനം വര്‍ധനവാണ് ആകെ വരുമാനത്തില്‍ ഉണ്ടായിട്ടുള്ളത്. കണ്‍സ്യൂമര്‍ ബിസിനസ് രംഗത്ത് 45 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 52 ബില്യണ്‍ ഡോളറാണ് ഈ മേഖലയില്‍ വരുമാനം ഉണ്ടായിട്ടുള്ളത്. കരിയര്‍ ബിസിനസ് മേഖലയിലാവട്ടെ 4.3 ബില്യണ്‍ ഡോളറും ഉണ്ടായി. ഏകദേശം 1.3 ശതമാനം ഇടിവാണ് കരിയര്‍ മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്ന് കണക്കുകളിലൂടെ വ്യക്തമാക്കുന്നു.
ഹുവായുടെ ഉത്പന്നങ്ങള്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് മധ്യ ഏഷ്യ, യുറോപ്, ഏ്ഷ്യ പസഫിക് മേഖലകളിലാണ്. അതേസമയം ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം മൂലം കമ്പനി പ്രതീകിക്ഷിച്ച ലാഭം നേടാനായില്ല എന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ ഹുവായ്ക്കെതിരെ അമേരിക്ക നടത്തുന്ന സമ്മര്‍ദ്ദങ്ങളും കമ്പനിക്ക് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍