News

യുഎസ് ഉപരോധനത്തിന് പുല്ല് വില നല്‍കി വാവെ; തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കമ്പനിയുടെ മുന്നേറ്റം

ബെയ്ജിങ്: 5ജി ടെക്‌നോളജി വകിസപ്പിക്കുന്നതില്‍ ചൈനീസ് ടെക് കമ്പനിയായ വാവെ അന്താരാഷ്ട്ര തലത്തിലും, തെക്ക് കിഴക്കന്‍ ഏഷ്യയിലും വന്‍ മുന്നേറ്റം നടത്തുന്നതായി റിപ്പോര്‍്ട്ട്. അമേരിക്കന്‍ പൗരമന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി ചൈനീസ് ഭരണകൂടത്തിന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാരോപിച്ചായിരുന്നു യുഎസ് വാവെയെ കിരിംപട്ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ യുഎസിന്റെ ഉപരോധത്തിന് നേരെ കനത്ത പ്രഹരം തീര്‍ത്താണ് വാവെ ഇപ്പോള്‍ മുന്നേറുന്നത്.  യുഎസ്-ചൈനാ വ്യാപാര തര്‍ക്കത്തിനിടയിലും കമ്പനി 5ജി ടെക്‌നോളജി വികസിപ്പക്കാന്‍ കമ്പനി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും  എത്തുന്നു. 

ചാരപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കമ്പനിയുടെ ടെക് ഉപകരണങ്ങള്‍ ബെയ്ജിങില്‍ മാത്രമുപയോഗിക്കണമെന്ന യുഎസ് ആവശ്യം തള്ളിക്കളഞ്ഞാണ് കമ്പനി 5ജി ടെക്‌നോളജി ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ അതിവേഗ മുന്നേറ്റം നടത്തുന്നത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കത്തില്‍ ശ്രദ്ധാ കേന്ദ്രമായ കമ്പനിയുടെ മുന്നേറ്റം ആഗോള തലത്തില്‍ തന്നെ ചര്‍ച്ചായിയിരിക്കുകയാണ്. കമ്പനിക്കെതിരെ അധിക നികുതി ചുമത്തിയിട്ടും വളര്‍ച്ചയില്‍ ഒരുകോട്ടവും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.  വാവെയുമായി സഹകരിക്കാന്‍ തായ്‌ലാന്ഡും ഫിലിപ്പീന്‍സും രംഗത്തെത്തിയിട്ടുണ്ട്. വിയറ്റ്‌നാമാണ് വാവെയുമായി സഹകരണത്തിനില്ലെന്നറിയിച്ചി്ടുള്ളത്.  അസേമയം യുഎസ്-ചൈനാ വ്യാപാര യുദ്ധത്തിന്റെ കേന്ദ്രബിന്ദു വാവെയാണെന്നാണ് വിലയിരുത്തല്‍. 

വാവെയുമായി വാണിജ്യ കരാറിലേര്‍പ്പെടരുതെന്ന് യുഎസ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടുവെങ്കിലും യുഎസിന്റെ അഭ്യര്‍ത്ഥന പലരാജ്യങ്ങളും ചെവികൊണ്ടില്ല. ടെക് കമ്പനിയായ വാവെ 5ജി കരാറുകളിലടക്കം വന്‍ മുന്നേറ്റമാണ് അന്താരാഷ്ട്ര തലത്തില്‍ നടത്തിയിട്ടുള്ളത്. യുഎസ് ഉപരോധങ്ങള്‍ക്കിടയിലും കമ്പനിയുമായി സഹകരിക്കാനാണ് കൂടുതല്‍ രാഷ്ട്രങ്ങള്‍ താത്പര്യപ്പെട്ടിട്ടുള്ളത്. കമ്പനി അന്താരാഷ്ട്ര തലത്തില്‍ 5ജിയുമായി ബന്ധപ്പെട്ട് 50 വാണിജ്യ കരാുകള്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.  വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്‌സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.

Author

Related Articles