കിരിന്‍ 990 ചിപ്പ് ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്; കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ചിപ്പെന്ന് കമ്പനി
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ടിതമായ ചിപ്പ് വിപണിയില്‍ പുറത്തിറക്കി നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണിപ്പോള്‍ ചൈനീസ് ടെക് കമ്പനിയായ വാവെ. ഇന്ത്യന്‍ വിപണിയടക്കം തങ്ങളുടെ ആര്‍ട്ടി ഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ടിതമായ ചിപ്പ് കമ്പനി ഉടന്‍ പുറത്തിറക്കിയേക്കും. ഇതിന്റെ ഭാഗമായി കിരിന്‍ 990 ചിപ്പ് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ലോകത്തില്‍ തന്നെ ആദ്യ 5ജി ഇന്റഗ്രേറ്റഡ് ചിപ്സാണിതെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.
10.3 ബില്യണ്‍ ട്രാന്സിസ്റ്ററുകളിലാണ് ചിപ്പുള്ളത്. കൂടുതല്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ളതും, കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുമാണ് ചിപ്പെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ചിപ്പിന് മികച്ചൊരിടം ലഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതിനൊപ്പമാണ് കിരിന്‍ 990 ചിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് കമ്പനി എത്തിക്കുന്നത്.ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്ന വിധത്തിലാകും കമ്പനി പുതിയൊരു നീക്കം നടത്തുക. ഈ മാസം ആദ്യമാണ് കിരീന്‍ ചിപ്പ് 990 കമ്പനി പുറത്തിറക്കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍