ഹോർലിക്സിന്റെ വില 3,045 കോടി രൂപ!; ഹിന്ദുസ്ഥാൻ യൂണിലിവർ ഹോർലിക്സ് വിലയ്ക്ക് വാങ്ങി; എച്ച് യു എൽ-ജിഎസ്കെസിഎച്ച് ലയനം പൂർത്തിയായി
മുംബൈ: ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡും (എച്ച് യു എൽ) ഗ്ലാക്സോ സ്മിത്ത്ക്ലൈൻ കൺസ്യൂമർ ഹെൽത്ത് കെയർ ലിമിറ്റഡും തമ്മിലുള്ള (ജിഎസ്കെസിഎച്ച്) ലയനം പൂർത്തിയായി. 31,700 കോടി രൂപയുടെ മെഗാ ഡീൽ പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷമാണ് നടപടികൾ പൂർത്തിയാക്കുന്നത്. എച്ച്‌യുഎല്ലിന്റെ ഡയറക്ടർ ബോർഡിന്റെ അനുമതിയോടെ ജിഎസ്‌കെയിൽ നിന്ന് ഹോർലിക്സ് ബ്രാൻഡ് സ്വന്തമാക്കാൻ കമ്പനി 3,045 കോടി രൂപയും അധികമായി നൽകിയിട്ടുണ്ട്.
ജിഎസ്കെസിഎച്ച്- ന്റെ ബ്രാൻഡുകളായ ഹോർലിക്സ്, ബൂസ്റ്റ്, മാൾട്ടോവ എന്നിവ ഇനി മുതൽ പോഷകാഹാര വിഭാഗം ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന എച്ച് യു എല്ലിന്റെ ഫുഡ് ആൻഡ് റിഫ്രഷ്മെന്റ് ബിസിനസിന്റെ ഭാഗമാകും. ലയിപ്പിച്ച സ്ഥാപനത്തിന്റെ 5.7 ശതമാനം ജിഎസ്‌കെ (അതിന്റെ മറ്റ് ഗ്രൂപ്പ് കമ്പനികൾ ഉൾപ്പെടെ) ഇപ്പോൾ സ്വന്തമാകും. തൽഫലമായി, എച്ച്‌യുഎല്ലിലെ യൂണിലിവറിന്റെ ഓഹരി മുമ്പത്തെ 67.2 ശതമാനത്തിൽ നിന്ന് 61.9 ശതമാനമായി കുറയും. ലയനത്തിന്റെ ഭാഗമായി ജിഎസ്കെസിഎച്ചിന്റെ 3,500 ജീവനക്കാർ ഇപ്പോൾ ആംഗ്ലോ -ഡച്ച് ഭീമനായ യൂണിലിവറിന്റെ ഇന്ത്യൻ വിഭാഗത്തിന് കീഴിലായി. ഈ ഇടപാട് അനുസരിച്ച്, ജിഎസ്‌കെയുടെ ബ്രാൻഡുകളായ എനോ, ക്രോസിൻ, സെൻസോഡൈൻ തുടങ്ങിയവ രാജ്യത്ത് എച്ച്‌യുഎൽ വിതരണം ചെയ്യും.
ഇന്റഗ്രേഷൻ ആൻഡ് ചേഞ്ച് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് കൃഷ്ണൻ സുന്ദരം ബിസിനസ് നയിക്കുമെന്ന് എച്ച്‌യുഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ സുധീർ സീതാപതി പറഞ്ഞു. ഈ ലയനം എച്ച്‌യുഎല്ലിന്റെ ബാലൻസ് ഷീറ്റിലെ പണം വിനിയോഗിക്കാനും ഷെയർഹോൾഡർമാർക്ക് മൂല്യം സൃഷ്ടിക്കാനും സഹായിക്കും. കൂടാതെ, ഈ സന്ദർഭത്തിൽ മികച്ച പ്രാധാന്യം നൽകുന്നതിന് ഇത് എച്ച്യുഎലിനെ പ്രാപ്തമാക്കുമെന്ന് എച്ച്‌യുഎൽ പ്രസ്താവനയിൽ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍