അറ്റാദായത്തില്‍ 5.7 ശതമാനം വര്‍ധന രേഖപ്പെടുത്തി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
മുംബൈ: ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ എഫ്എംസിജി രംഗത്തെ പ്രമുഖരായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ അറ്റാദായം 5.7 ശതമാനം വര്‍ധിച്ച് 1,897 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 1,795 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്.
അവലോകന കാലയളവില്‍ വില്പന 3.65 ശതമാനം ഉയര്‍ന്ന് 10,570 കോടിയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,197 കോടി രൂപയായിരുന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച്യുഎല്) റെഗുലേറ്ററി ഫയലിംഗിലാണ് കണക്കുകള്‍ വിശദമാക്കിയത്.
''വിപണികളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും തകര്‍ക്കുന്ന കൊവിഡ് -19 വെല്ലുവിളികളുടെ സാഹചര്യത്തില്‍, വിറ്റുവരവ് നാല് ശതമാനവും നികുതിക്ക് ശേഷമുള്ള ലാഭം ഏഴ് ശതമാനം വര്‍ദ്ധിച്ചതിലൂടെ എച്ച്യുഎല് മികച്ച പ്രകടനം കാഴ്ചവച്ചതായി,'' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍