ലോക കോടീശ്വര പട്ടികയില്‍ എട്ടാം സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയില്‍ എട്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ചൊവാഴ്ച പുറത്തുവിട്ട ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021ലാണ് പുതിയ വിവരങ്ങളുള്ളത്. ഒരു വര്‍ഷത്തിനിടെ അംബാനിയുടെ ആസ്തി 24 ശതമാനം വര്‍ധിച്ച് 6.09 ലക്ഷം കോടി രൂപയായി.
ഗൗതം അദാനിയും കുടുംബവും പട്ടികയില്‍ 48-ാം സ്ഥാനത്തുണ്ട്. 2.34 ലക്ഷം കോടി രൂപയാണ് ആസ്തി. ശിവ് നാടാര്‍ (58), ലക്ഷ്മി മിത്തല്‍ (104), സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പുനവാല (113) എന്നിവരാണ് പട്ടികയിലുള്ള പ്രമുഖ ഇന്ത്യക്കാര്‍. ഇന്ത്യക്കാരായ 209 ശതകോടീശ്വരന്മാരില് 177 പേര് രാജ്യത്ത് ജീവിക്കുന്നവരാണ്. പട്ടികയില്‍ യുഎസില്‍ നിന്നുള്ളവര്‍ 689 പേരാണ്.
ടെസ് ലയുടെ ഇലോണ്‍ മസ്കാണ് ഒന്നാം സ്ഥാനത്തുള്ളത്. ഒരൊരറ്റ വര്‍ഷം കൊണ്ട് മസ്കിന്റെ ആസ്തിയില്‍ 151 ബില്യണ്‍ ഡോളറാണ് കൂടിയത്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 197 ബില്യണ്‍ ഡോളറാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍