ഇന്ത്യയിലെ യുവസമ്പന്നരുടെ പട്ടിക പുറത്ത്; ഒന്നാമന് ആര്?
രാജ്യത്തെ ഒന്നാം തലമുറ സംരംഭകരിലെ അതിസമ്പന്നരുടെ പട്ടിക പുറത്തു വിട്ട് ഐഐഎഫ്എല്‍ വെല്‍ത്തും ഹുറൂണ്‍ ഇന്ത്യയും. ആയിരം കോടി രൂപ സമ്പത്തും 40 വയസ്സോ അതില്‍ കുറവോ പ്രായമുള്ളവരുമായ സംരംഭകരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12500 കോടി രൂപയാണ് 39 കാരനായ മീഡിയ ഡോട്ട് നെറ്റിന്റെ ദിവ്യാംഗ് തുരാഖിയയുടെ ആസ്തി. ബ്രൗസര്‍ സ്റ്റാകിന്റെ സഹസ്ഥാപകരായ നകുല്‍ അഗര്‍വാള്‍ (38), റിതേഷ് അറോറ (37) എന്നിവര്‍ രണ്ടാം സ്ഥാനത്താണ്. 12400 കോടി രൂപ വീതമാണ് ഇരുവരുടെയും ആസ്തി.
കോണ്‍ഫ്ളുവന്റിന്റെ നേഹ നാര്‍ഖഡേ & ഫാമിലി (12.200 കോടി രൂപ), സെരോധയുടെ നിഖില്‍ കാമത്ത് (11100 കോടി രൂപ), തിങ്ക് & ലേണിന്റെ റിജു രവീന്ദ്രന് (8100 കോടി രൂപ), ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിന്നി ബന്‍സാല്‍, സച്ചിന് ബന്‍സാല്‍, എഎന്‍ഐ ടെക്നോളജീസിന്റെ ഭവിഷ് അഗര്‍വാള്‍, ഒരാവല് സ്റ്റേയ്സിന്റെ റിതേഷ് അഗര്‍വാള്‍ എന്നിവരാണ് ആദ്യ പത്തു പേരുടെ പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍. ഇതില്‍ നകുല്‍ അഗര്‍വാള്‍, റിതേഷ് അറോറ, നേഹ എന്നിവര്‍ ഇതാദ്യമായാണ് പട്ടികയില്‍ ഇടം നേടുന്നത്. ആദ്യ പത്തിലെ അഞ്ച് കമ്പനികളും ബാംഗളൂര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സോഫ്റ്റ് വെയര്‍, സര്‍വീസസ്, ട്രാന്സ്പോര്ട്ടേഷന്, ലോജിസ്റ്റിക്സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് പട്ടികയിലെ മിക്ക സംരംഭകരും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍