News

മുകേഷ് അംബാനിക്ക് എതിരാളികളില്ല; രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനി തന്നെ; നടപ്പുവര്‍ഷം സ്വന്തമാക്കിയത് 3.8 ലക്ഷം കോടി രൂപയുടെ ആസ്തി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സമ്പനെന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി. മുകേഷ് അംബാനിയെ മറികടിക്കാന്‍ രാജ്യത്തെ ബിസിനസ് മേഖലയില്‍ എതിരാളികളില്ലാത്ത അവസ്ഥയാണുള്ളത്. ഐഐഎഫ്എല്‍ വെല്‍ത്തും, ഹുറന്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ 2019 ലെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്. 3.8 ലക്ഷം കോടി രൂപയുടെ ആസ്തിയിലൂടെയാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്. 2018 ല്‍ ഉള്ളതിനേക്കാള്‍ മൂന്ന് ശതമാനം ആസ്തി വര്‍ധനവാണ് മുകേഷ് അംബാനിക്ക് ഇത്തവണ ഉണ്ടായിട്ടുള്ളത്. 

അതേസമയം ആഗോള സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി എട്ടാം സ്ഥാനത്താണ് ഇത്തവണ ഇടം പിടിച്ചിട്ടുള്ളത്. എന്നാല്‍ രാജ്യത്തെ  സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത് രണ്ടാമതെത്തിയിട്ടുള്ളത് എസ്പി ഹിന്ദുജ കുടുംബമാണ്. ഏകദേശം 1.15 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഇവര്‍ക്ക് നടപ്പുവര്‍ഷം നേടാനായത്. വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി മൂന്നാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്. ഏകഖദേശം 1.12 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് അസിം പ്രേംജിക്ക് നേടാന്‍ സാധിച്ചതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ആസ്തി വര്‍ധനവില്‍ നടപ്പുവര്‍ഷം വന്‍ നേട്ടമാണ് രാജ്യത്തെ സമ്പന്നര്‍ക്കുണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അസിം പ്രേംജിയുടെ ആസ്തിയിലടക്കം 33 ശതമാനത്തോളം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള  25 സമ്പന്നരുടെ ആസ്തികള്‍ ആഭ്യന്തര ഉത്പ്പാദനത്തിന്റെ പത്ത് ശതമാനം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഭൂരിഭാഗം സമ്പന്നരുടെ സ്വത്തുക്കള്‍ പരമ്പരാഗത രീതിയില്‍ കൈമാറ്റം ചെയ്യപ്പെട്ടതാണ്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചതും, കാര്യക്ഷമമായ മാനേജ്‌മെന്റുമാണ് സമ്പത്ത് വര്‍ധിക്കാന്‍ കാരണമായത്. അതേസമയം സമ്പന്നരുടെ താവളം മുംബൈയാണെന്നാണ് റിപ്പോര്‍ട്ട്. 42 കോടീശ്വരന്‍മാരടക്കം മുംബൈയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഡല്‍ഹി, ബംഗളൂരു എന്നീ നഗരങ്ങളിലെ കോടീശ്വരന്‍മാരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ അതിസമ്പന്നരുടെ ആദ്യത്തെ പത്തില്‍ വനിതാ സംഭരംഭകരാരും തന്നെ ഇടംപിടിച്ചിട്ടില്ല. ആകെ വരുന്ന കണക്കുകള്‍ പ്രകാരം 16 ശതമാനത്തോളം വനിതാ സംരംഭകരര്‍ മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. 43,400  കോടി രൂപയുടെ ആസ്തിയുമായി ഗോദ്‌റേജ് ഗ്രൂപ്പിന്റെ സ്മിതാ വി കൃഷണയാണ് ഇടംപിടിച്ച വനിതാ സംരംഭക. 

Author

Related Articles