വന്‍ നേട്ടത്തില്‍ ഹ്യുണ്ടായി; ഒരു കോടി വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലിറക്കി
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ്. കഴിഞ്ഞ 25 വര്‍ഷത്തോളമായി ഇന്ത്യക്കാര്‍ക്കൊപ്പമുണ്ട് ഹ്യുണ്ടായി. ഇതുവരെ ഒരു കോടി വാഹനങ്ങളാണ് കമ്പനി ഇന്ത്യന്‍ നിരത്തില്‍ എത്തിച്ചതെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അല്‍ക്കാസറാണ് ഒരുകോടി തികച്ച ആ വാഹനം. ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റില്‍ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഒരുകോടി തികയുന്ന വാഹനം പുറത്തിറക്കിയത്.
ശ്രീപെരുമ്പതൂരിലെ എച്ച്എംഐഎല്‍ പ്ലാന്റിലെ ഉല്പാദന നിരയില്‍ നിന്ന് പുറത്തിറങ്ങിയ അല്‍ക്കാസര്‍ എന്ന പ്രീമിയം എസ്യുവിയുടെ ബോണറ്റില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കയ്യൊപ്പ് പതിപ്പിച്ചു. ആദ്യ വാഹനം സാന്ട്രോയില് നിന്ന് ഹ്യുണ്ടായി ഇന്ത്യന്‍ ആരംഭിച്ച യാത്ര ഇപ്പോള്‍ 11 മോഡലുകളുമായാണ് മുന്നോട്ട് പോകുന്നത്. 88 രാജ്യങ്ങളിലേക്ക് ഹ്യുണ്ടായി ഇന്ത്യയില്‍ നിന്ന് വാഹനം കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഉടനീളം 522 ഡീലര്‍ഷിപ്പുകളും 1310 ഷോറൂമുകളുമായാണ് ഹ്യുണ്ടായിയുടെ നെറ്റ്വര്‍ക്ക് രാജ്യത്ത് വ്യാപിച്ച് കിടക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
ലോകത്തുടനീളമുള്ള വാഹന നിര്‍മാതാക്കളെ കോവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വലിയ പിന്തുണയായിരുന്നെന്ന് ഹ്യുണ്ടായി പറയുന്നു. ലോകത്തിനായി ഇന്ത്യന്‍ നിര്‍മിക്കുന്ന എന്ന മുദ്രാവാക്യത്തിലാണ് ഹ്യുണ്ടായിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. രാജ്യത്തെ ഏറ്റവും വലിയ വാഹന കയറ്റുമതിക്കാര്‍, ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷന്, തുടങ്ങിയ വിശേഷങ്ങള്‍ കമ്പനിക്ക് സമ്മാനിച്ച രാജ്യമാണ് ഇന്ത്യയെന്നും ഹ്യുണ്ടായി അഭിപ്രായപ്പെടുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍