News

മികച്ച നേട്ടം കൊയ്ത് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ; ജൂലൈയില്‍ 46 ശതമാനം വളര്‍ച്ച കൈവരിച്ചു

2021 ജൂലൈയില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ 45.9 ശതമാനം വളര്‍ച്ച കൈവരിച്ചു. ആഭ്യന്തര വില്‍പ്പന, കയറ്റുമതി എന്നിവയിലാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.  ജൂലൈ 2021 ല്‍ മൊത്തം  60,249 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. ആഭ്യന്തര വിപണിയില്‍, 2021 ജൂലൈയില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പന 25.8 ശതമാനം ഉയര്‍ന്ന് 48,042 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍, കാര്‍ നിര്‍മ്മാതാവ് ആഭ്യന്തര വിപണിയില്‍ 38,200 യൂണിറ്റുകളുടെ വില്‍പ്പന നടത്തി.

കമ്പനിയുടെ കയറ്റുമതി 2020 ജൂലൈയിലെ 3,100 യൂണിറ്റുകളില്‍  നിന്ന് 293.8 ശതമാനം ഉയര്‍ന്ന് 12,207 യൂണിറ്റുകളായി ഉയര്‍ന്നു. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ വില്‍ക്കുന്ന ജനപ്രിയ പാസഞ്ചര്‍ വാഹനങ്ങളില്‍ അല്‍കാസര്‍, ക്രെറ്റ, ഗ്രാന്‍ഡ് ഐ 10 നിയോസ്, വെന്യു, ഐ 20, ഓറ, വെര്‍ണ, കോണ ഇലക്ട്രിക് എന്നിവ ഉള്‍പ്പെടുന്നു.

News Desk
Author

Related Articles