ഹവാല പണം സംഭാവന; കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ദില്ലി: കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ് ഹൈദരാബാദ് ആസ്ഥാനമായ മേഘ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് എഞ്ചിനീയറിങ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്ന് കള്ളപ്പണം സ്വീകരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നോട്ടീസ് വന്നിരിക്കുന്നത്. 170 കോടി രൂപയുടെ ഹവാല പണം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
കമ്പനി 100 കോടി രൂപ കോണ്‍ഗ്രസിന് നല്‍കിയതായി അന്ന് സി.എന്‍.എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2018-19ല്‍ കോണ്‍ഗ്രസിന് 143 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത് എന്ന് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ദ പ്രോഗ്രസീവ് ഇലക്ടോറല്‍ ട്രസ്റ്റ് എന്ന പേരിലുള്ള കമ്പനിയാണ് ഏറ്റവും കൂടുതല്‍ പണം നല്‍കിയത്; 55 കോടി രൂപ. എന്നാല്‍ ഇതേ കമ്പനി ബി.ജെ.പിക്ക് വല്‍കിയത് 346 കോടി രൂപയാണ്. 800 കോടി രൂപയാണ് മൊത്തം ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത്. ഇലക്ടോറല്‍ ട്രസ്റ്റുകള്‍ വഴി മാത്രം 470 കോടി രൂപ ഭരണകക്ഷിക്ക് ലഭിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍