News

31 ശതമാനം കമ്പനികള്‍ക്ക് സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സജ്ജീകരണമില്ല

ഐബിഎം ഇപ്പോള്‍ പുതിയ വെളുപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. സൗദിയിലെയും, യുഎഇയിലെയും  31 ശതമാനം വരുന്ന കമ്പനികള്‍ സൈബര്‍ ആക്രമണത്തെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്ന് പ്രമുഖ ടെക് കമ്പനിയായ ഐബിഎം സെക്യൂരിറ്റി ഗവേഷണറിയുടെ റിപ്പോര്‍ട്ടിലൂടെ തുറന്നുകാട്ടുന്നു. വിവിധ കമ്പനികള്‍  സൈബര്‍ ആക്രമണത്തെ നേരിടാനുള്ള ജാഗ്രത കാട്ടുന്നില്ലെന്നാണ് പഠനത്തിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. 

അതേസമയം വിവരങ്ങളുടെ ചോര്‍ച്ച തടയാന്‍ പറ്റുന്ന പ്രപമുഖ കമ്പനികള്‍ക്കെല്ലാം ഒരു മില്യണ്‍ ഡോളര്‍ വരെ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പഠനത്തിലൂടെ പ്രധാനമായും എടുത്തു പറയുന്ന കാര്യം. സൈബര്‍ രംഗത്ത് ചിലഴിക്കുന്ന തുകയിലാണ് കമ്പനികള്‍ക്ക് നേട്ടം കൊയ്യാന്‍ പറ്റുക. 30 ദിവസത്തിനുള്ള വിവിധ കമ്പനികളുടെ  സൈബര്‍ സുരക്ഷയില്‍ ഉണ്ടാകുന്ന മാറ്റത്തെയും ഐബിഎം റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിസിനസ് മേഖലയിലെ സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ പുതിയ ടെക്‌നോളജി വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 

 

Author

Related Articles