News

ഐബിഎം ആദ്യമായി ജോലി വെട്ടിക്കുറക്കുന്നു; നീക്കം പുതിയ സിഇഒയ്ക്ക് കീഴില്‍

ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷന്‍ (ഐബിഎം) യുഎസിലുടനീളം നിര്‍ദിഷ്ട ജോലികള്‍ വെട്ടിക്കുറച്ചു. കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളിലെ ജീവനക്കാരെയെങ്കിലും കമ്പനി ഒഴിവാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒഴിവാക്കാനുദ്ദേശിക്കുന്ന മൊത്തം സംഖ്യയെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി വിസമ്മതിച്ചു. എന്നാല്‍, തൊഴില്‍ ശക്തി കുറയ്ക്കല്‍ ദൂരവ്യാപകമാണ്. പുതിയ സിഇഒ അരവിന്ദ് കൃഷ്ണ ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ടെക് ഭീമനായ ഐബിഎം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. 'വളരെ മത്സരാധിഷ്ഠിതമായ വിപണിയില്‍ ഐബിഎമ്മിന്റെ പ്രവര്‍ത്തനത്തിന് ഞങ്ങളുടെ തൊഴില്‍ ശക്തിയില്‍ ഉയര്‍ന്ന മൂല്യമുള്ള കഴിവുകള്‍ നിരന്തരം ചേര്‍ക്കുന്നതിനുള്ള സൗകര്യം ആവശ്യമാണ്.

നിലവിലെ പരിതസ്ഥിതി പരിഗണിക്കുമ്പോള്‍, കമ്പനിയുടെ തൊഴില്‍ ശക്തി തീരുമാനങ്ങള്‍ ഞങ്ങളുടെ ബിസിനസിന്റെ ദീര്‍ഘകാല ആരോഗ്യത്തിന്ന വേണ്ടിയുള്ളതാണ്,' കമ്പനി വക്താവ് എഡ് ബാര്‍ബിനി വ്യാഴാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ തീരുമാനം കമ്പനിയുടെ ചില ജീവനക്കാര്‍ക്ക് സൃഷ്ടിച്ചേക്കാവുന്ന പ്രയാസകരമായ സാഹചര്യം തിരിച്ചറിഞ്ഞ്, 2021 ജൂണ്‍ വരെ ബാധിതരായ എല്ലാ യുഎസ് ജീവനക്കാര്‍ക്കും ഐബിഎം സബ്സിഡി മെഡിക്കല്‍ കവറേജ് വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ലാക്ക് കോര്‍പ്പറേറ്റ് മെസ്സേജിംഗ് സേവനത്തെക്കുറിച്ചുള്ള ഐബിഎം ഇന്റേണല്‍ ആശയവിനിമയങ്ങളുടെ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍, ബാധിതരായ ജീവനക്കാരുടെ എണ്ണം ആയിരക്കണക്കിനായിരിക്കുമെന്ന് നോര്‍ത്ത കരോലിന ആസ്ഥാനമായുള്ള ഒരു ജീവനക്കാരന്‍ അറിയിച്ചു.

ചരിത്രപരമായ തൊഴില്‍ റേറ്റിംഗുകള്‍, പ്രായം, സീനിയോറിറ്റി എന്നിവ ഇതിനെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. തൊഴില്‍ വെട്ടിക്കുറവ് പെന്‍സില്‍വാനിയ, കാലിഫോര്‍ണിയ, മിസോറി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ജീവനക്കാരെയും ബാധിച്ചു. കൊവിഡ് 19 മഹാമാരി കടുത്ത മാന്ദ്യത്തിന് കാരണമായതിനെത്തുടര്‍ന്ന് സാങ്കേതിക വ്യവസായത്തിന് വ്യാപകമായ തൊഴില്‍ നഷ്ടം സംഭവിച്ചു. അശൃയിയ.ശിര, ഊബര്‍ ടെക്നോളജീസ് എന്നിവര്‍ അവരുടെ ആഗോള തൊഴില്‍ സേനയുടെ നാലിലൊന്ന് വെട്ടിക്കുറച്ചു. പ്രതിസന്ധി കാരണമുള്ള ഐബിഎമ്മിന്റെ വെട്ടിക്കുറവ് എത്രയാണെന്ന് വ്യക്തമല്ല. ഓണ്‍ലൈന്‍ ഫോറങ്ങളില്‍ വ്യാഴാഴ്ച, പിരിച്ചുവിടല്‍ ബാധകമാവുന്ന ജീവനക്കാര്‍ മേല്‍പ്പറഞ്ഞ സ്ഥിതിഗതികളെക്കുറിച്ച വിലപിക്കുകയും സാമ്പത്തിക മാന്ദ്യത്തില്‍ പുതിയ ജോലി കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുകയും ചെയ്തു.

Author

Related Articles