യുഎസ് പേറ്റന്റ് നേടുന്ന ആദ്യ നൂറെണ്ണത്തില്‍ ഇടംപിടിക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ കമ്പനികള്‍;ഗവേഷണവും നവീകരണവും പോരെന്ന് വിലയിരുത്തല്‍
സാന്‍ഫ്രാന്‍സിസ്കോ: 2019ല്‍ ഏറ്റവും കൂടുതല്‍ യുഎസ് പേറ്റന്റുകള്‍ സ്വന്തമാക്കിയ ആദ്യ നൂറ് കമ്പനികളുടെ പട്ടികയില്‍ എത്താന്‍ സാധിക്കാതെ ഇന്ത്യന്‍ കമ്പനികള്‍. ഈ പട്ടികയില്‍ ജപ്പാനും യുഎസുമാണ് ഏറ്റവും കൂടുതല്‍ ഇടംനേടിയത്. ചൈനയില്‍ നിന്നുള്ള കമ്പനികള്‍ യുഎസ് പേറ്റന്റ് സ്വന്തമാക്കുന്നതില്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്. ഗവേഷണ-നവീകരണ പ്രവര്‍ത്തനങ്ങളിലും ഇന്ത്യ ഒരുപാട് വളരാനുണ്ടെന്നാണ് ഈ പട്ടിക ഓര്‍മപ്പെടുത്തുന്നു.
ആഗോളപേറ്റന്റ് ഡാറ്റാ വിവരങ്ങള്‍ നല്കുന്ന ഐഎഫ്ഐ ക്ലെയിംസ് പേറ്റന്റ് സര്‍വീസസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2019 ല്‍ അനുവദിക്കപ്പെട്ട യുഎസ് പേറ്റന്റുകളുടെ 49% യുഎസ് കമ്പനികള്‍ക്കാണുള്ളത്. 2018ല്‍ 48% ആയിരുന്നു ഇത്. 2019ല്‍ ഏകദേശം 16% യുഎസ് പേറ്റന്റുകളാണ് ജപ്പാന് നേടിയത്. ദക്ഷിണ കൊറിയയ്ക്ക് ഏഴ് ശതമാനം വിഹിതമുണ്ട്. ചൈന അതിന്റെ വിഹിതം അഞ്ച് ശതമാനമായി ഉയര്‍ത്തി നാലാം സ്ഥാനത്ത് എത്തി. 2018നെ അപേക്ഷിച്ച് ചൈന ഏകദേശം 35% വര്‍ധന യുഎസ് പേറ്റന്റുകളുടെ കാര്യത്തില്‍ കാണിക്കുന്നു. ഇപ്പോള്‍ ടോപ്പ് 15ല്‍ ചൈനയില്‍ നിന്നുള്ള രണ്ട ്കമ്പനികളുണ്ട്. 27 വര്‍ഷമായി യുഎസ് പേറ്റന്റുകള്‍ നേടുന്നതില്‍ ഒന്നാം സ്ഥാനം ഉള്ള ഐബിഎം തന്നെയാണ് ഇത്തവണയും നേട്ടക്കാരന്‍. 9262 പേറ്റന്റുകളുണ്ട് കമ്പനിക്ക്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍