ഐസിഐസിഐ ബാങ്കിന്റെ വായ്പാ നിരക്ക് 10 ബേസിസ് പോയിന്റ് കുറച്ചു
ഐസിഐസിഐ ബാങ്കിന്റെ വായ്പാ നിരക്ക് 10 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചു. ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎല്‍ആര്‍) എല്ലാ കാലാവധികളിലും കുറച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന്റെ വായ്പാ നിരക്കിന്റെ കുറയ്ക്കല്‍ ഭവന, മറ്റ് വായ്പകളിലെ ഇഎംഐകളെ അതിന്റെ മാര്‍ജിനല്‍ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുമായി ബന്ധിപ്പിക്കും.
ഓഗസ്റ്റ് 1 മുതലാണ് പുതുക്കിയ നിരക്കുകളില്‍ പ്രാബല്യത്തില്‍ വന്നത്. ബാങ്കിന്റെ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.45 ശതമാനമായും ഒരു ദിവസത്തെ എംസിഎല്‍ആര്‍ 7.25 ശതമാനമായും കുറയും. ഭവനവായ്പ പോലുള്ള ബാങ്കിന്റെ ദീര്‍ഘകാല വായ്പകളെല്ലാം ഈ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.
ബാങ്കിന്റെ അറ്റാദായത്തിലും വര്‍ധനവുണ്ട്. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ ബാങ്ക് 36 ശതമാനം നേട്ടം കൈവരിച്ച് അറ്റാദായം 2,599 കോടി രൂപയിലെത്തി. ഉയര്‍ന്ന ട്രഷറി വരുമാനം കാരണമാണിതെന്ന് കണക്കാക്കപ്പെടുന്നു. ബാങ്കിന്റെ അറ്റാദായം ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 1,908.03 കോടി രൂപയായിരുന്നു. കോവിഡ് പ്രതിസന്ധിയിലും ഈ നേട്ടം മികച്ചതെന്ന് ബാങ്ക് വിലയിരുത്തുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍