ഐസിഐസിഐ ബാങ്ക് ഓഹരി വില്‍പ്പന പ്രഖ്യാപിച്ചു; ലക്ഷ്യം 15,000 കോടി രൂപ
മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഓഹരി വില്‍പ്പന പ്രഖ്യാപിച്ചു. ഓഹരി വില്‍പ്പനയിലൂടെ 15,000 കോടി രൂപ (ഏകദേശം 2 ബില്യണ്‍ ഡോളര്‍) സമാഹരിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. യോഗ്യതയുള്ള സ്ഥാപന പ്ലെയ്സ്മെന്റ് (ക്യുഐപി) ഓഫറിംഗിനായി ഓരോ ഓഹരിക്കും 351.36 രൂപ വീതം വില നിശ്ചയിച്ചിട്ടുണ്ടെന്ന് എക്സ്ചേഞ്ച് ഫയലിംഗില്‍ ബാങ്ക് അറിയിച്ചു.
ഐസിഐസിഐ ബാങ്കിന്റെ ഓഹരികള്‍ തിങ്കളാഴ്ച ബി എസ് ഇയില്‍ ഒരു ഓഹരിക്ക് 363.6 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. മുന്‍ ക്ലോസിംഗിനേക്കാള്‍ 1.61 ശതമാനം വര്‍ധനയാണ് ഓഹരി നിരക്കിലുണ്ടായത്. ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളായ ബാങ്ക് ഓഫ് അമേരിക്ക, മോര്ഗന് സ്റ്റാന്‍ലി, ബിഎന്‍പി പാരിബാസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവര്‍ ഓഹരി വില്‍പ്പന സംബന്ധിച്ച് ബാങ്കിനെ ഉപദേശിക്കുന്നു.
എച്ച്ഡിഎഫ്സി ലിമിറ്റഡ്, ആക്സിസ് ബാങ്ക്, ഇന്‍ഫോ എഡ്ജ് (ഇന്ത്യ) ലിമിറ്റഡ്, അലംബിക് ഫാര്‍മ എന്നിവയില്‍ നിന്ന് കഴിഞ്ഞയാഴ്ച ഓഹരി വില്‍പ്പന വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഐസിഐസിഐ ബാങ്കും ക്യുഐപിയെക്കുറിച്ച് തീരുമാനമെടുത്തതെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചയ്ക്കുള്ളില്‍ 26,600 കോടി രൂപയാണ് ക്യുഐപിയിലൂടെ നിക്ഷേപമായി എത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍