News

രണ്ടാം പാദത്തില്‍ ഐസിഐസിഐ ബാങ്കിന് തിരിച്ചടി; അറ്റലാഭത്തില്‍ 28 ശതമാനം ഇടിവ്

മുംബൈ: രാജ്യത്തെ ഏറ്റവും സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്കിന് 2019-2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ തിരിച്ചടി. ഐസിഐസിഐ ബാങ്കിന്റെ അറ്റലാഭത്തില്‍ 28 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റലാഭം നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 655 കോടി രൂപയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ ആകെ രേഖപ്പെടുത്തിയത് 909 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

ബാങ്കിന്റെ അറ്റലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനം 25 ശതമാനം വര്‍ധിച്ച് 8,057 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ രേഖപ്പെടുത്തിയത് 6,417 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം വെള്ളിയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ഐസിഐസിഐ ബാങ്കിന്റെ ഓഹരി വിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ ഓഹരി വില 470.70 രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. 

Author

Related Articles