News

ഐസിഐസി ബാങ്കിന്റെ ലാഭ വിഹിതത്തില്‍ വന്‍ കുതിച്ച് ചാട്ടം; 260 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഐസിഐസി ബാങ്കിന്റെ ലാഭ വിഹിതത്തില്‍ വന്‍ കുതിച്ച് ചാട്ടം. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 260 ശതമാനം വര്‍ധനവാണ് ഐസിഐസി ബാങ്കിന്റെ ലാഭ വിഹിതത്തിലുണ്ടായത്. അറ്റാദായത്തിന്റെ മൂന്നിരട്ടിയാണ് (4402.62 കോടി) ഈ വര്‍ധനവ്. കഴിഞ്ഞ തവണ ഇതേ കാലയളവില്‍ ഇത് 1,221.36 കോടി ആയിരുന്നു. ബാങ്കിന്റെ നെറ്റ് ഇന്ററസ്റ്റ് വരുമാനത്തില്‍ 17 ശതമാനം വര്‍ധനയോടെ 10,431 കോടിയായാവുകയും ചെയ്തു. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ മുന്‍ പാദത്തില്‍ ഐസിഐസിഐ ബാങ്ക് 4,940 കോടി അറ്റാദായമായിരുന്നു നേടിയത്.

മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ മൊത്തം വരുമാനം 23,953 കോടി ഡോളറായിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 23,443 കോടി രൂപയുമായിരുന്നു. ഡിസംബര്‍ പാദത്തില്‍ ഇത് 3.67 ശതമാനമായിരുന്ന അറ്റ ??പലിശ മാര്‍ജിന്‍ മാര്‍ച്ചില്‍ 3.84 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ അറ്റ ??നിഷ്‌ക്രിയ ആസ്തി അല്ലെങ്കില്‍ എന്‍പിഎ അനുപാതം 2021 മാര്‍ച്ച് 31 ന് 1.14 ശതമാനമായി കുറഞ്ഞു, 2020 ഡിസംബര്‍ 31 ന് പ്രൊഫോര്‍മാ അടിസ്ഥാനത്തില്‍ 1.26 ശതമാനവും 2020 മാര്‍ച്ച് 31 ന് 1.14 ശതമാനവുമായിരുന്നു.

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിനെ നേരിടാനുള്ള പദ്ധതികളും ബാങ്ക് സ്വീകരിച്ചിട്ടുണ്ടെന്ന് ഐസിഐസി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ബാങ്കിന്റെ മൊത്തം നിക്ഷേപം 21 ശതമാനം വര്‍ധിച്ച് 932,522 കോടി രൂപയായി. ആഭ്യന്തര വായ്പകള്‍ 18 ശതമാനവും റീട്ടെയില്‍ വായ്പകള്‍ 20 ശതമാനം വളര്‍ച്ചയും നേടി.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 2020 ഡിസംബര്‍ 31 വരെ ഐസിഐസിഐ ബാങ്ക് 2020 ഡിസംബര്‍ 31 വരെ 3,509 കോടി രൂപ പ്രോഫോര്‍മ എന്‍പിഎകള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്.

Author

Related Articles