മാര്‍ച്ച് പാദത്തില്‍ ലാഭം നേടി ഐസിഐസിഐ ബാങ്ക്; മൊത്ത ലാഭം 1,221 കോടി രൂപ
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് 2020 മാര്‍ച്ച് 31 ന് അവസാനിച്ച ത്രൈമാസത്തില്‍ മൊത്ത ലാഭത്തില്‍ 26 ശതമാനം വര്‍ധന രേഖപ്പെടുത്തി. 1,221 കോടി രൂപയായാണ് മൊത്ത ലാഭം. മുന്‍ വര്‍ഷം ബാങ്കിന്റെ അറ്റാദായം 969 കോടി രൂപയായിരുന്നു.
ബ്ലൂംബെര്‍ഗ് പോളില്‍ 16 അനലിസ്റ്റുകള്‍ നടത്തിയ ശരാശരി എസ്റ്റിമേറ്റ് പ്രകാരം 3,510.50 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായമായി കണക്കാക്കിയിരുന്നത്. അറ്റ പലിശ വരുമാനം 17 ശതമാനം ഉയര്‍ന്ന് 8,927 കോടിയായി. 2019 മാര്‍ച്ചില്‍ ഇത് 7,620 കോടി രൂപയായിരുന്നു.
നികുതിക്കുശേഷമുള്ള ബാങ്കിന്റെ ലാഭം പ്രതിവര്‍ഷം 136 ശതമാനം വര്‍ധിച്ച് 7,931 കോടി രൂപയായി. 2019 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ ഇത് 3,363 കോടി രൂപയായിരുന്നു. വെള്ളിയാഴ്ച ബിഎസ്ഇയില്‍ ബാങ്കിന്റെ ഓഹരി വില 0.3 ശതമാനം ഇടിഞ്ഞ് 335.65 രൂപയിലെത്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍