News

സാലറി അക്കൗണ്ട് ഉടമകള്‍ക്ക് തല്‍ക്ഷണ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

സാലറി അക്കൗണ്ട് ഉടമകള്‍ക്കായി തല്‍ക്ഷണ ഓവര്‍ ഡ്രാഫ്റ്റ് (ഒഡി) സൗകര്യം ആരംഭിച്ചതായി സ്വകാര്യ മേഖല വായ്പാദാതാവായ ഐസിഐസിഐ ബാങ്ക് അറിയിച്ചു. സാലറി അക്കൗണ്ട് ഉടമകള്‍ക്കിപ്പോള്‍ ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ പേപ്പര്‍ലെസ് പ്രക്രിയയിലൂടെ ഈ സൗകര്യം സ്വന്തമാക്കാവുന്നതാണ്. 'ഇന്‍സ്റ്റാ ഫ്ളെക്സിക്യാഷ്' എന്ന ഐസിഐസിഐ ബാങ്കിന്റെ ഈ സേവനം, ബാങ്കിന്റെ മുന്‍കൂട്ടി അംഗീകാരം ലഭിച്ച ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോം മുഖേനയാവും ലഭ്യമാവുക.

48 മണിക്കൂറിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് അംഗീകൃത ഓവര്‍ ഡ്രാഫ്റ്റ് ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഈ സൗകര്യം ഉടന്‍ അനുവദിക്കും. ഓവര്‍ ഡ്രാഫ്റ്റിന് നല്‍കേണ്ട പലിശ കണക്കാക്കുന്നത് ഉപഭോക്താവ് നേടിയ യഥാര്‍ത്ഥ തുകയുടെ അടിസ്ഥാനത്തിലാണ്. മറിച്ച്, അനുവദിച്ച ഓവര്‍ ഡ്രാഫ്റ്റിന്റെ മുഴുവന്‍ തുകയിലല്ല. 'കൊറോണ വൈറസ് മഹാമാരിയുടെ ഈ കഠിനമായ സമയങ്ങളില്‍, ഈ പുതിയ സൗകര്യം ഞങ്ങളുടെ ശമ്പളക്കാരായ ഉപഭോക്താക്കളെ, അവരുടെ വിവിധ ചെലവുകള്‍ക്കായുള്ള ആവശ്യങ്ങള്‍ക്ക് തടസ്സരഹിതമായ രീതിയില്‍ സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു,' ഐസിഐസിഐ ബാങ്ക് അണ്‍സെക്യൂര്‍ഡ് അസെറ്റ്സ് ഹെഡ് സുദീപ്ത റോയ് വ്യക്തമാക്കി.

Author

Related Articles