ലക്ഷ്യാധിഷ്ഠിത സമ്പാദ്യ പദ്ധതി അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 'ഐസിഐസിഐ പ്രു ഗാരന്റീഡ് ഇന്‍കം ഫോര്‍ ടുമാറോ' (ഗിഫ്റ്റ്) എന്ന പേരില്‍ പുതിയ ലക്ഷ്യാധിഷ്ഠിത സമ്പാദ്യ പദ്ധതി അവതരിപ്പിച്ചു. പോളിസി ഉടമകള്‍ക്ക് അവരുടെ ദീര്‍ഘകാല ധനകാര്യ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന വിധത്തില്‍ വരുമാനം ഉറപ്പാക്കുന്നതുമാണ് ഈ പദ്ധതി.
വിവിധ സ്രോതസുകളില്‍ നിന്നുള്ള ഭാവി വരുമാനത്തിലെ അനിശ്ചിതത്വം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കാന്‍ ഈ പോളിസക്കു കഴിയും. ലൈഫ് കവര്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ നല്‍കുകയും ചെയ്യുന്നു. ഏതൊരു ധനകാര്യ ആസൂത്രണത്തിലും ഈ സുരക്ഷ അത്യാവശ്യമാണ്. ലക്ഷ്യാധിഷ്ഠിത സേവിംഗ്സ് പദ്ധതിയുടെ മൂന്ന് വകഭേദങ്ങള്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. പോളിസി ഉടമയുടെ ആവശ്യമനുസരിച്ച് യോജിച്ചത് തെരഞ്ഞെടുക്കാം.
1. വരുമാനം: പോളിസി ഉടമയ്ക്ക് മച്യൂരിറ്റി ആനൂകുല്യങ്ങള്‍ 5, 7 അല്ലെങ്കില്‍ 10 വര്‍ഷത്തില്‍ വരുമാനമായി സ്വീകരിക്കാം. ഉദാഹരണത്തിന്,കുട്ടിയുടെ വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്ന ഉപയോക്താക്കള്‍ ക്ക് ഈ ഓപ്ഷന് അനുയോജ്യമാണ്. പ്രീമിയം, വരുമാന കാലയളവ് എന്നിവ കുട്ടിയുടെ വിദ്യാഭ്യാസ ലക്ഷ്യത്തോട് ഒത്തു ചേര്‍ത്ത് വരുമാനം ലഭ്യമാക്കാന്‍ സഹായിക്കുന്നു.
2. നേരത്തെ വരുമാനം നേടാം: പോളിസിയുടെ രണ്ടാം വര്‍ഷം മുതല്‍ പോളിസി ഉടമയ്ക്ക് വരുമാനം ലഭിക്കുന്നതാണ് ഈ വകഭേദത്തിന്റെ പ്രത്യേകത. ഇത് ഗാരന്റീഡ് ആണ്. വരുമാനത്തിനായി പോളിസി കാലാവധി പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുന്നത് ഇത് ഒഴിവാക്കുന്നു. ഇടപാടുകാര്‍ക്ക് അവരുടെ സമ്പാദ്യം വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ ഇതു പ്രാപ്തമാക്കുന്നു.
3. സിംഗിള്‍ പേ ലംപ്സം: ഈ വകഭേദത്തില്‍ പോളിസി വാങ്ങുന്ന സമയത്ത് ഒറ്റത്തവണ മാത്രം പ്രീമിയം അടച്ചാല്‍ മതി. ഇതോടൊപ്പം ഗാരന്റീഡ് ലംപ്സം ആനൂകൂല്യം ലഭിക്കാനുള്ള കാലാവധിയും തെരഞ്ഞെടുക്കണം.ചുരുക്കത്തില്‍ ഗാരന്റീഡ് റിട്ടേണിനൊപ്പം ലൈഫ് കവറും ലഭിക്കുന്നു.
പോളിസി ഉടമയ്ക്ക് തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീയതികളില്‍ വരുമാനം സ്വീകരിക്കാമെന്നതാണ് ജിഫ്റ്റിന്റെ മറ്റൊരു സവിശേഷത. ഉദാഹണത്തിന് വിവാഹ വാര്‍ഷികം, അല്ലെങ്കില്‍ പങ്കാളിയുടെ ജന്മദിനം എന്നിങ്ങനെ പ്രത്യേകതയുള്ള സമയങ്ങള്‍ വരുമാനം സ്വീകരിക്കുന്നതിനു തെരഞ്ഞെടുക്കാം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍