ഐസിഐസിഐയുടെ ആദ്യപാദ ലാഭം 1350 കോടിക്ക് മേല്‍ ഉയരുമെന്ന് സൂചന; കഴിഞ്ഞ വര്‍ഷം ഇതേ സമയം കമ്പനി നേരിട്ടത് 119.55 കോടിയുടെ നഷ്ടം; ഊഹക്കണക്കുകള്‍ പുറത്ത് വിട്ട് ബ്രോക്കറേജ് സ്ഥാപനങ്ങളും
ഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഐസിഐസിഐ ബാങ്കിന്റെ ലാഭം 1350 കോടിയ്ക്ക് മേല്‍ ഉയരാമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഈ സമയം ഇത് 119.55 കോടി രൂപയായിരുന്നു. മാത്രമല്ല പലിശ വരുമാനത്തില്‍ 20 ശതമാനം വളര്‍ച്ചയുണ്ടാകുമെങ്കിലും ആസ്തി കണക്കുകളില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ശനിയാഴ്ച്ച പുറത്ത് വിടുമെന്നിരിക്കേയാണ് ബാങ്ക് വന്‍ ലാഭത്തിന്റെ കണക്കുള്‍ വ്യക്തമാക്കുമെന്ന് ഊഹങ്ങളും ഉയരുന്നത്.
കോര്‍പ്പറേറ്റ് സെഗ്മെന്റിലെ മികച്ച വളര്‍ച്ചാ റിപ്പോര്‍ട്ട് തന്നെ ഐസിഐസിഐ പുറത്ത് വിടുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഷെയര്ഖാര് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ബാങ്കിന്റെ റീട്ടെയില്‍ ആസ്തികളില്‍ വര്‍ധവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്. 7,467 കോടി രൂപയുടെ അറ്റ പലിശ വരുമാനത്തില്‍ 1,377 കോടി രൂപയുടെ ലാഭം ബാങ്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും പ്രതീക്ഷകള്‍ ഉയരുകയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍