നികുതി ഒഴിവാക്കാന്‍ വ്യാജബില്ലുകള്‍ ഉണ്ടാക്കിയാല്‍ ഇനി കനത്ത ശിക്ഷ
നികുതി ഒഴിവാക്കാനായി കമ്പനികള്‍ വ്യാജ ബില്ലുകള്‍ സൃഷ്ടിച്ചാല്‍ കനത്ത ശിക്ഷ.സൃഷ്ടിക്കുന്ന വ്യാജബില്ലുകളും തെറ്റായ ചെലവുകളും തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അത്തരം ഇന്‍വോയിസിന്റെ മൊത്തം മൂല്യത്തിന് തുല്യമായ പിഴ ശിക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റ തീരുമാനം.ലാഭം കുറയ്ക്കുന്നതിനും കൃത്രിമ ചെലവുകളിലൂടെ നികുതി കുറയ്ക്കുന്നതിനുമുള്ള വ്യാജബില്ലുകള്‍ തയ്യാറാക്കിയാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കടുത്ത പിഴയാകും ഈടാക്കുക.
കമ്പനികളില്‍ നിന്ന് ഫണ്ട് വഴിതിരിച്ചുവിടാന്‍ മാനേജര്‍മാര്‍ വെണ്ടര്‍മാര്‍ക്ക് വ്യാജ പേയ്മെന്റുകള്‍ നടത്തുന്നതിനാലാണ് കര്‍ശനമായ പിഴ വ്യവസ്ഥ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. നികുതി വെട്ടിപ്പ്, അനധികൃത പണമിടപാടുകള്‍ എന്നിവ പരിശോധിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്. 2019-20ല്‍ കേന്ദ്രത്തിന്റെ നികുതി പിരിവ് 2.5 ലക്ഷം കോടി രൂപയോ ജിഡിപിയുടെ 1.2 ശതമാനമോ കുറയുമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ഞായറാഴ്ച ഒരു ബ്ലോഗ് പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. മൊത്തം നികുതി വരുമാനം 24.59 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ കണക്കാക്കിയിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍