6 പൊതുമേഖല ബാങ്കുകളുടെ ഐഎഫ്എസ്സി കോഡുകളില്‍ ഉടനെ മാറ്റം വരും
ന്യൂഡല്‍ഹി: ആറ് പൊതുമേഖല ബാങ്കുകളുടെ ഐഎഫ്എസ്സി കോഡുകളില്‍ ഉടനെ മാറ്റം വരും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്പറേഷന് ബാങ്ക്, അലഹബാദ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ കോഡുകളാണ് മാറുക. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയോടൊപ്പം ലയിക്കുന്ന ബാങ്കുകളുടെ പുതുക്കിയ കോഡുകള്‍ ഏപ്രില്‍ ഒന്നുമുതലാണ് നിലവില്‍വരിക.
ഇന്ത്യന്‍ ബാങ്കില്‍ ചേര്‍ന്ന അലഹാബാദ് ബാങ്കിന്റെ കോഡുകള്‍ മെയ് 1 മുതലും സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കോഡുകള്‍ ജൂലായ് ഒന്നുമുതലാണ് മാറുക. ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടാതിരിക്കാന്‍ അക്കൗണ്ട് ഉടമകള്‍ പുതിയ ഐഎഫ്എസ് സി കോഡുകള്‍ ഉപയോഗിക്കാന്‍ ബാങ്കുകള്‍ നിര്‍ദേശംനല്‍കിയിട്ടുണ്ട്.
2019 ഓഗസ്റ്റില്‍ ധനമന്ത്രി നിര്‍മലസീതാരാമനാണ് പൊതുമേഖല ബാങ്കുകളുടെ എണ്ണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 2020 ഏപ്രിലിലാണ് ആറ് ബാങ്കുകള്‍ നാല് ബാങ്കുകളിലായി ലയിച്ചത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് ലയിച്ചത്. ആന്ധ്ര ബാങ്കും കോര്പറേഷന് ബാങ്കും യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും ലയിച്ചു. അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിനോടൊപ്പവും ചേര്‍ന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍