ഐഐഎം കല്‍ക്കട്ട ക്യാമ്പസിലെ 100 ശതമാനം വിദ്യാര്‍ഥികള്‍ക്കും ജോലി; പ്രതിവര്‍ഷം 25.36 ലക്ഷം രൂപ ശമ്പളം
രാജ്യത്തെ പ്രമുഖ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം ലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥകള്‍ക്ക് ക്യാംപസ് പ്ലേസ്മെന്റിലൂടെ തൊഴില്‍ ലഭിച്ചു. അവാസന വര്‍ഷത്തെ 100 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് പ്ലേസ്മെന്റിലൂടെ തൊഴില്‍ ലഭിച്ചിട്ടുള്ളത്. കല്‍ക്കട്ടയിലെ ഐഐഎം ക്യാംപസിലെ വിദ്യാര്‍ഥികള്‍ക്കാണ് ക്യാംപസ് റിക്രൂട്ട്മെന്രിലൂടെ തൊഴില്‍ ലഭിച്ചത്. 441 പിജി വിദ്യാര്‍ഥികള്‍ക്കാണ് തൊഴില്‍ ലഭിച്ചത്. ജോലി ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒരുവര്‍ഷം ലബിക്കുന്ന ശമ്പളം 25.36 ലക്ഷം രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 1.16 ലക്ഷം രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
സ്ഥാപനത്തിന്റെ 54ാം വാര്‍ഷിക ദിനത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ആകെ 123 കമ്പനികളാണ് ക്യാംപസ് പ്ലേസ്മെന്റില്‍ പങ്കെടുത്തത്. 501 വാഗ്ദാങ്ങളാണ് ഇതിലൂടെ ലഭിച്ചത്. അതേ സമയം ഒരു വിദ്യാര്‍ത്ഥിക്ക് ഒന്നിലധികം വാഗ്ദാനങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ആഗോള മാനേജ്മെന്റ് സ്ഥാപനമായ ആക്സഞ്ചര്‍ ആണ് ഏറ്റവും വലിയ തൊഴില്‍ ദാതാവ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍