News

ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനത്തില്‍ വര്‍ധന; ജൂലൈയില്‍ 11.5 ശതമാനം ഉയര്‍ന്നു

മുംബൈ: ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനം ജൂലൈയില്‍ 11.5 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വീ്ണ്ടെടുക്കലിന്റെ സൂചനയായാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്. ഖനനം, ഊര്‍ജം, നിര്‍മിതോല്‍പ്പാദനം തുടങ്ങിയ മേഖലകളിലെ മികച്ച മുന്നേറ്റമാണ് വ്യാവസായിക ഉല്‍പ്പാദന സൂചികയിലെ നേട്ടത്തിന് കാരണം. ഖനന രംഗത്ത് 19.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഊര്‍ജ മേഖലയിലെ നേട്ടം 11.1 ശതമാനമാണ്. എന്നാല്‍, രാജ്യത്തെ ഉല്‍പ്പാദന തോത് ഇപ്പോഴും കൊവിഡിന് മുന്‍പുളള കാലഘട്ടത്തെ അപേക്ഷിച്ച് കുറവാണ്.

Author

Related Articles