News

ഐഎല്‍ ആന്റ് എഫ്എസ് കേസ്; മുന്‍ സിഇഒ രമേഷ് ബാവ അറസ്റ്റില്‍

മുന്‍ ഐഎല്‍ ആന്റ് എഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎഫ്‌ഐഎന്‍) എംഡിയും സിഇഒയുമായ രമേശ് ബാവയെ സീരിയസ് ഫ്രോഡ് കേസില്‍ അറസ്റ്റ് ചെയ്തു.  മിനിസ്റ്ററി കോര്‍പറേറ്റ് അഫയേഴ്‌സ് അന്വേഷണ സംഘം നടത്തിയ രണ്ടാമത്തെ അറസ്റ്റാണിത്.  ബാവയെ ഡല്‍ഹിയില്‍ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്.  ഈ മാസം ആദ്യം, ഐ.എല്‍ & എഫ് എസ്സിന്റെ മുന്‍ വൈസ് ചെയര്‍മാനായ ഹരി ശങ്കരനെ സിബിഐ അറസ്റ്റുചെയ്തിരുന്നു.  ഇപ്പോള്‍ മുംബൈയിലെ ബൈകുല്ല ജില്ലാ ജയിലിലാണ് ഇദ്ദേഹം താമസിക്കുന്നത്.

ശങ്കരനെപ്പോലെ, രമേഷ് ബാവയും കമ്പനിയുടെ നിയമത്തിലെ സെക്ഷന്‍ 447 ആക്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഏജന്‍സിക്ക് അറസ്റ്റുചെയ്യാന്‍ ഉള്ള അധികാരം നല്‍കുന്നു.  അഴിമതി ആരോപണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയില്‍ സെന്‍ട്രല്‍ ഏജന്‍സി കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഐല്‍ആന്റ് എഫ്എസ് റെയില്‍ ലിമിറ്റഡ്, ഐഎല്‍എഫ് റെയില്‍ ലിമിറ്റഡ്, ഐഎല്‍എഫ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്വര്‍ക്ക്‌സ് ലിമിറ്റഡ്, രവി പാര്‍ഥശാസ്തി, ഹരി ശങ്കരന്‍, ബാവ. എന്നിവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.

 

Author

Related Articles