ഐഎല്‍ ആന്റ് എഫ്എസ് സാമ്പത്തിക ക്രമക്കേട്; അന്വേഷണത്തില്‍ എല്‍ഐസി ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കുന്നു
ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍ ആന്‍ഡ് എഫ്എസ്) ന്റെ തുടര്‍ച്ചയായ അന്വേഷണത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കുകയാണ് എസ്.എഫ്.ഐ.ഒ ഇപ്പോള്‍. ഐഎല്‍ ആന്റ് എഫ്എസില്‍ ഏറ്റവും വലിയ ഓഹരി ഉടമയാണ് എല്‍ഐസി. 25 ശതമാനം ഓഹരികളുള്ള എല്‍ഐസി ബോര്‍ഡ് പ്രതിനിധികളായിരുന്നു.
മുന്‍ എല്‍ഐസി ഡയറക്ടറെ എസ്.എഫ്.ഐ.ഒ അടുത്തിടെ ചോദ്യം ചെയ്തിരുന്നു. ഐഎല്‍ ആന്റ് എഫ് എസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഐഎഫ്ഐഎന്‍) ഐഎല്‍ ആന്റ് എഫ് എസ് ട്രാന്‍സ്പോര്‍ട്ട് നെറ്റ്വര്‍ക്കിന്റെ ലിമിറ്റഡ് (ഐടിഎന്‍എല്‍) എന്നിവയുടെ വിവരങ്ങളാണ് ഏജന്‍സി അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. മറ്റ് ഐ.എല്‍ ആന്റ് എഫ് എസ് ഓഹരിയുടമകളുടെ പങ്കും എസ് ഐഐഐഒയും പരിശോധിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസി (ഐഎല്‍ ആന്റ് എഫ്എസ്) ല്‍ 13,290 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ രേഖകളില്‍ നടത്തിയ പ്രത്യേക ഓഡിറ്റിലാണ് വ്യത്യസ്ത ഇടപാടുകളിലായി ഇത്രയും കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍