News

ഒമ്പത് പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ ഐഎല്‍ ആന്‍ഡ് എഫ്എസ് നിയമ നടപടിക്കൊരുങ്ങുന്നു

മുംബൈ: പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ ഐഎല്‍ ആന്‍ഡ് എഫ്എസ് കോടതിയലക്ഷ്യ കേസിനൊരുങ്ങിയേക്കും. കോടതി ഉത്തരവ് ലംഘിച്ചതിനെതിരെയാണ് ഐഎല്‍ആന്‍ഡ് എഫ്എസ് കടുത്ത നടപടികള്‍ക്കൊരുങ്ങാന്‍ പോകുന്നത്. രാജ്യത്തെ ഒമ്പത് പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെയാണ് ഐഎല്‍ ആന്‍ഡ് എഫ്എസ് ഇപ്പോള്‍ നടപടികള്‍ക്കൊരുങ്ങുന്നത്. ബാങ്കുകള്‍ നിയമ വിരുദ്ധമായി പണം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണമാണ് അടിസ്ഥാന സൗകര്യ, വികസന, സാമ്പത്തിക സേവന കമ്പനിയായ ഐഎല്‍& എഫ്എസ് ഉന്നയിക്കുന്നത്. 

രാജ്യത്തെ പ്രമുഖ ബാങ്കുകളായ എച്ച്ഡിഎഫ്‌സി, യെസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, എന്നീ പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെയാണ് ഐഎല്‍ ആന്‍ എഫ്‌സഎസ് നടപടിക്കൊരുങ്ങാന്‍ പോകുന്നത്. 800 കോടി രൂപയോളം  യാതൊരു മുന്നറിയിപ്പും നല്‍കാതെ ബാങ്കുകള്‍  പിന്‍വിലച്ചെന്നാണ് ആരോപണം. സാമ്പത്തിക സഹായത്തിനായി അനുവദിച്ച പണമാണ് ബാങ്കുകള്‍ പിന്‍വലിച്ചതെന്നാണ് ആരോപണം. 

ആറ് മാസത്തിനിടെ കമ്പനിയുടെ എക്കൗണ്ടില്‍ നിന്ന് ബാങ്കുകള്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ പണം തിരിച്ചുപിടിച്ചതിനെതിരെയാണ് നടപടി. പിടിച്ചെടുത്ത മുഴുവന്‍ തുകയും ഉടന്‍ തിരികെ ഏല്‍പ്പിക്കണമെന്നാണ് ഐഎല്‍ ആന്‍ഡ് എഫ്എസ് പറയുന്നത്. ഇല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം ബാങ്ക് അനുഭവിക്കേണ്ടി വരുമെന്നാണ് ഐഎല്‍ ആന്‍ഡ് എഫ്എസിന്റെ മുന്നറിയിപ്പ്. മൊറട്ടോറിയം കാലയളിലാണ് വന്‍ തുക അനുവാദമില്ലാതെ ബാങ്കുകള്‍ പിന്‍വലിച്ചത്.

 

Author

Related Articles