News

ഐഎല്‍ ആന്‍ഡ് എഫ്എസ് പ്രതിസന്ധി; 1400 കമ്പനികളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഐഎല്‍ ആന്‍ഡ് എഫ്എസിന്റ സാമ്പത്തിക നഷ്ടം 1400 കമ്പനികളെ ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മൂലം പല കമ്പനികളും ആശങ്കകളോടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഐഎല്‍ ആന്‍ഡ് എഫ്എസില്‍ ഭൂരിഭാഗം കമ്പനികളുടെ ഫണ്ടുകളും, ഏകദേശം 9,700 കോടി രൂപയുടെ പ്രോവിഡന്റ് ഫണ്ടും പെന്‍ഷന്‍ തുകയും ബോണ്ടുകളായി നിക്ഷേപിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 

ഇതുമൂലം രാജ്യത്തെ 1400 ഓളം വരുന്ന പ്രമുഖ കമ്പനികളെ പ്രശ്‌നം ഗുരുതരമായി ബാധിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഐഎല്‍ ആന്‍ഡ് ഐഎഫ്എസ് നാഷണല്‍  കമ്പനി ലോ ട്രെബ്യൂണലിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. ഐഎല്‍ ആന്‍ഡ് എഫ്‌സിന്റെ വിവിധ സംരംഭങ്ങളില്‍ സാമ്പത്തിക നഷ്ടം നേരിട്ടതോടെയാണ് ഈ വാര്‍ത്തകള്‍ ഇപ്പോള്‍ പുറംലോകം അറിയുന്നത്. 

970 കമ്പനികളുടെ ബോണ്ട് നിക്ഷേപമുള്ള ഐഎഫ്‌സിഐ ഫിനാന്‍ഷ്യല്‍ സര്‍വീസിനെ പറ്റിയാണ് കമ്പനികള്‍ ഇപ്പോള്‍ കൂടുതല്‍ ആശങ്കപ്പെടുന്നത്.ബോണ്ടുകളായി നിക്ഷേപിക്കപ്പെട്ട തുക തിരിച്ചു പിടിക്കാന്‍ കഴിയുമോ എന്നാണ് കമ്പനികള്‍ ഇപ്പോള്‍ ആശങ്കപ്പെടുന്നത്. കമ്പനികളെല്ലാം ഐഎല്‍ ആന്‍ എഫ്എസിനെതിരെ ഇപ്പോള്‍ നാഷണല്‍ കമ്പനി ലോ ട്രെബ്യൂണലിനെ സമീപിച്ചുവെന്നാണ് സൂചന.

 

Author

Related Articles