സ്വിഗ്വിയിലൂടെ പശുമൂത്രത്തിന് ഓര്‍ഡര്‍,ഇഷ്ടഭക്ഷണങ്ങളുടെ മേധാവിത്തം ബിരിയാണിക്ക്: 2019ലെ റിപ്പോര്‍ട്ട് പുറത്തുവിട്ട് കമ്പനി
ദില്ലി: 2019 ഇന്ത്യയില്‍ ഏറ്റവും അധികം ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെന്ന പെരുമയും ബിരിയാണിക്ക്. സ്വിഗ്വിയാണ് ഈ വര്‍ഷാവസാനം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒരു മിനിറ്റില്‍ 95 ബിരിയാണിവരെയാണ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ലഭിക്കുന്നത്. തുടര്‍ച്ചയായ നാലാംവര്‍ഷമാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെന്ന പദവി ബിരിയാണി നിലനിര്‍ത്തുന്നത്. ബിരിയാണിക്ക് പിന്നാലെ ആളുകളുടെ ഇഷ്ടഭക്ഷണങ്ങളില്‍ മസാലദോശ,പനീര്‍ ബട്ടര്‍മസാല, ചിക്കന്‍ ഫ്രൈഡ്റൈസ് ,മട്ടണ്‍ ബിരിയാണി,ചിക്കന്‍ ദം ബിരിയാണി,വെജ് ഫ്രൈഡ് റൈസ് ,വെജ് ബിരിയാണി,തന്തൂരി ചിക്കന്‍,ദാല്‍ മക്ക്നി എന്നിവയാണ് 2019ലെ പ്രിയപ്പെട്ട ഭക്ഷണങ്ങളെന്ന് റിപ്പോര്‍്ട് പറയുന്നു.
ഇതിനൊക്കെ പുറമേ ഹെല്‍ത്തി ഓപ്ഷന്‍സിനും ഇപ്പോള്‍ ട്രെന്റുണ്ടായിട്ടുണ്ട്. കിറ്റോ ഡയറ്റ് ഭക്ഷണങ്ങള്‍ക്കാണ് ഹെല്‍ത്തി ഓപ്ഷന്‍സില്‍ ഡിമാന്റ്. സ്ട്രാര്ച്ചില്ലാത്ത പച്ചക്കറികള്‍,ഫിഷ്,പൗള്‍ട്രി,മാംസം എന്നിവയാണ് കിറ്റോഡയറ്റില് മുമ്പന്‍. 306 മടങ്ങാണ് കിറ്റോഡയറ്റ് ഫുഡിന്റെ വളര്‍ച്ചയെന്നും സ്വിഗ്വി വിലയിരുത്തുന്നു.സ്വിഗ്വിയില്‍ അസാധാരണമായ ചില ആവശ്യങ്ങള്‍ ഉന്നയിച്ച ഉപഭോക്താക്കളും ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ഗുഡ്ഗാവിലെ ഒരു ആയുര്‍വേദ സ്റ്റോറില്‍ നിന്ന് പശുമൂത്രം വാങ്ങാനുള്ള റിക്വസ്റ്റും വാടക രസീതുകള്‍ ലഭിക്കാനുള്ള റിക്വസ്റ്റുമൊക്കെ തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അസാധാരണമായ ചില അഭ്യര്‍ത്ഥനകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, ഗുഡ്ഗാവിലെ ഒരു ആയുര്‍വേദ സ്റ്റോറില്‍ നിന്ന് 'ഗ um മുത്ര' (പശു മൂത്രം) നേടുന്നതിനും വാടക രസീതുകള്‍ ലഭിക്കുന്നതിനും ഉപഭോക്താക്കള്‍ സ്വിഗ്ഗി സ്റ്റോറുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തി.2.3 ലക്ഷത്തിലധികം സജീവ ഡെലിവറി പങ്കാളികളുള്ള സ്വിഗ്ഗിയുടെ നിലവിലെ ഡെലിവറി ശ്യംഖലയില്‍ ആയിരത്തിലധികം വനിതാ ഡെലിവറി പങ്കാളികളുണ്ട്.13 മാസം മുമ്പ് സ്വിഗ്ഗിയില്‍ ചേര്‍ന്ന 6,838 ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കിയ പ്ലാറ്റ്ഫോമിലെ മുന്‍നിര വനിതാ ഡെലിവറി പങ്കാളിയായിരുന്നു കൊച്ചിയില്‍ നിന്നുള്ള സുധ എന്ന ഡെലിവറി ഗേള്‍ എന്നും അധികൃതര്‍ പറഞ്ഞു..
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍