ഇന്ത്യാക്കാര്‍ക്ക് പ്രിയം ബിരിയാണി തന്നെ; തിരിച്ചടി നേരിട്ട് താലി മീല്‍സ്
കൊവിഡ് മഹാമാരിക്കിടയിലും ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മടിയില്ലാത്തവരാണ് ഇന്ത്യാക്കാര്‍. മഹാമാരിയുടെ രണ്ടാം തരംഗം നമ്മുടെ ഭക്ഷണശീലത്തില്‍ രസകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. 2021ല്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ മുഖാന്തരം ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ശീലിച്ചപ്പോള്‍ ഇത്തരത്തില്‍ ഏറ്റവുമധികം പ്രിയപ്പെട്ട ഭക്ഷണമായി തീന്മേശയിലെത്തിയത് ബിരിയാണിയാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകളായ സൊമാറ്റോയുടേയും സ്വിഗ്ഗിയുടേയും റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ ഒരു ഫലം പുറത്തുവന്നിരിക്കുന്നത്. അതേസമയം, എന്താണ് ഓര്‍ഡര്‍ ചെയ്യപ്പെടാത്തത് എന്നതും രസകരമായ കാര്യമാണ്.
കൊവിഡിന് ശേഷം ഇന്ത്യാക്കാരുടെ പഴങ്ങളുടെ ഉപഭോഗം കുറവായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നേരിട്ട് വാങ്ങാനുള്ള വിമുഖതയും പഴങ്ങളുടെ ഉയര്‍ന്ന വിലയും തന്നെയാണ് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. അതേസമയം, ഏറ്റവുമധികം ആളുകള്‍ വാങ്ങിയത് നേന്ത്രപ്പഴം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏറ്റവുമധികം ആളുകള്‍ താത്പര്യത്തോടെ വാങ്ങിയത് ബിരിയാണിയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എല്ലാ രണ്ട് സെക്കന്റിലും ഓരോ ബിരിയാണി ഓര്‍ഡറുകളാണ് വരുന്നതെന്ന് സൊമാറ്റോയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍, മിനിറ്റില്‍ 115 ബിരിയാണി ഓര്‍ഡറുകളാണ് പോയിരിക്കുന്നത് എന്നാണ് സ്വിഗിയുടെ കണക്ക്. ദോശയാണ് മറ്റൊരു പ്രധാന ഇനം 8.8 ദശലക്ഷം ഓര്‍ഡറുകളാണ് ദോശയ്ക്ക് വന്നത്.
ലഘുഭക്ഷണ ഇനത്തില്‍ സമൂസയാണ് ഏറ്റവും ഇഷ്ടപ്പെടുന്ന ഭക്ഷണം. അതേസമയം, രാത്രി വൈകി ഫ്രഞ്ച് ഫ്രൈകള്‍ വാങ്ങുന്നവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. സൊമാറ്റോയുടെ കണക്ക് പ്രകാരം മോമോസ് ആണ് ഏറ്റവുമധികം ചെലവായിരിക്കുന്നത്. 10.5 ലക്ഷം ഓര്‍ഡറുകളാണ് വന്നിരിക്കുന്നത്. സമൂസ രണ്ടാം സ്ഥാനത്തുണ്ട്.
ഇക്കൂട്ടത്തില്‍ ഏറ്റവും തിരിച്ചടി നേരിട്ടത് പരമ്പരാഗത ഇന്ത്യന്‍ ആഹാരമായ താലി മീല്‍സിനാണ്. ബിരിയാണി അടക്കം വിവിധ വസ്തുക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ താലി മീല്‍സ്. എന്നാല്‍ ഇത് ഒരു ഡെലിവറി ഫ്രണ്ട്ലി പാക്കറ്റില്‍ അല്ല എന്നതാണ് ഏറ്റവും തിരിച്ചടിയുണ്ടാക്കുന്നത്. താലി മീല്‍സ് കടകളില്‍ പോയി നേരിട്ട് വിളമ്പി കഴിക്കുന്നത് വളരെ സ്വാദിഷ്ടമായ ഒന്നാണ്. എന്നാല്‍, ഡെലിവറിക്കായി പാക്കേജ് ചെയ്യുന്നത് വളരെ ശ്രമകരമാണ്. ഓണസദ്യ അടക്കമുള്ളതില്‍ ഇതേ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍