ടാറ്റ ഗ്രൂപ്പ്-മിസ്ട്രി കേസ്: സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് രത്തന്‍ ടാറ്റ
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പും സൈറസ് മിസ്ട്രിയും തമ്മിലുള്ള അഞ്ച് വര്‍ഷമായി തുടരുന്ന കേസില്‍ എന്‍സിഎല്‍ടി (നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍) നിര്‍ദ്ദേശത്തെ റദ്ദാക്കിയുളള സുപ്രീം കോടതിയുടെ വിധിയെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്മാന് രത്തന്‍ ടാറ്റ സ്വാഗതം ചെയ്തു. 'ബഹുമാനപ്പെട്ട സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച വിധിന്യായത്തെ ഞാന്‍ വിലമതിക്കുന്നു, നന്ദിയുള്ളവനുമാണ്. ഇതില്‍ വിജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്ന പ്രശ്നമല്ല. ടാറ്റാ സണ്‍സിന്റെ എല്ലാ അപ്പീലുകളും ഉയര്‍ത്തിപ്പിടിക്കുന്ന വിധി ഗ്രൂപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളായ മൂല്യങ്ങളുടെയും ധാര്‍മ്മികതയുടെയും മൂല്യനിര്‍ണ്ണയമാണ്, ' രത്തന്‍ ടാറ്റ പറഞ്ഞു.
ടാറ്റാ ഗ്രൂപ്പിന് അനുകൂലമായി എല്ലാ നിയമപരമായ ചോദ്യങ്ങള്‍ക്കും പരമോന്നത കോടതി ഉത്തരം നല്കി. എസ്പി ഗ്രൂപ്പിന്റെ അപ്പീല്‍ തള്ളി. ''നിയമത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും അപ്പീലുകള്‍ക്ക് അനുകൂലമായി ഉത്തരം നല്‍കേണ്ട ബാധ്യതയുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി ' സുപ്രീം കോടതി പറഞ്ഞു. സൈറസ് മിസ്ട്രിയെ പുറത്താക്കിയ നടപടിയില്‍ നിയമപ്രശ്നങ്ങളില്ലന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് മിസ്ട്രി ഗ്രൂപ്പിന്റെ ഹര്‍ജി രാജ്യത്തെ പരമോന്നത കോടതി നിരസിച്ചു.
2016 ഒക്ടോബറില്‍ നടന്ന ബോര്‍ഡ് മീറ്റിംഗില്‍ സൈറസ് മിസ്ട്രിയെ ടാറ്റാ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കിയത്. അതിനെ തുടര്‍ന്നാണ് നിയമ യുദ്ധം ആരംഭിച്ചത്. 2019 ഡിസംബറിലെ ഉത്തരവിലൂടെ എന്‍സിഎല്‍ടി ടാറ്റാ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ട്രിയെ പുന സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റാ സണ്‍സും സൈറസ് ഇന്‍വെസ്റ്റ്മെന്റും സമര്‍പ്പിച്ച ക്രോസ് അപ്പീലുകളാണ് പ്രസ്തുത കേസ്. ഈ സാഹചര്യത്തില്‍, നന്നായി പരിഹരിക്കപ്പെട്ട തത്വങ്ങള്‍ എന്‍സിഎല്‍ടി അസാധുവാക്കിയെന്നും വിധി പ്രസ്താവത്തിനിടെ സുപ്രീം കോടതി നിരീക്ഷിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍