News

പുതിയ ടിസിഎസ് ചട്ടം ബാധകമാകുക 10 കോടിയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്

ന്യൂഡല്‍ഹി: സ്രോതസ്സില്‍ നിന്ന് ആദായ നികുതി (ടിസിഎസ്) പിരിക്കാനുള്ള പുതിയ ചട്ടം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക വരുമാനം 10 കോടിയില്‍ കൂടുതല്‍ ഉള്ളവര്‍ക്കു മാത്രമാകും ബാധകമാകുകയെന്നു വ്യക്തമാക്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്).

50 ലക്ഷത്തിനു മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നു 0.10% (2021 മാര്‍ച്ച് 31 വരെ 0.075 ശതമാനം) ടിസിഎസ് ഈടാക്കാനാണു നിര്‍ദേശം. ചട്ടവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഒഴിവാക്കാനാണ് വിശദീകരണം. 201819ല്‍ 10 കോടിയിലേറെ വാര്‍ഷിക വരുമാനം നേടിയതു 3.5 ലക്ഷം പേരാണ്.

Author

Related Articles