News

ആദായ നികുതി റിട്ടേണിലെ ബോധപൂര്‍വമല്ലാത്ത തെറ്റുകള്‍ക്ക് പിഴ ചുമത്താനാവില്ല

പൂനെ: ആദായ നികുതി റിട്ടേണിലെ ബോധപൂര്‍വമല്ലാത്ത തെറ്റുകള്‍ക്ക് പിഴ ചുമത്താനാവില്ലെന്ന് ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണല്‍. അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പൂനെ ബെഞ്ചിന്റേതാണ് വിധി. പിഴ ചുമത്തിയതിനെതിരെ മഹാരാഷ്ട്രാ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണല്‍ നടപടി. 5,39,360 രൂപ വരുമാനം കാണിച്ചാണ് ഹര്‍ജി നല്‍കിയ ആള്‍ റിട്ടേണ്‍ നല്‍കിയത്. ശമ്പള ഇനത്തിലെ വരുമാനം റിട്ടേണില്‍ കാണിച്ചിട്ടില്ലെന്നും അതിനു പിഴ ചുമത്തണമെന്നും നിര്‍ദേശിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു.

ശമ്പളം നല്‍കിയ സ്ഥാപനമായ സെസ സ്റ്റെര്‍ലൈറ്റില്‍നിന്നുള്ള ഫോം 16 ഫയലിങ്ങില്‍ നഷ്ടപ്പെട്ടതു നോട്ടപ്പിശക് ആണെന്നും ഇതു ബോധപൂര്‍വം വരുത്തിയ പിഴവ് അല്ലെന്നും ഹര്‍ജി നല്‍കിയ ആള്‍ ചൂണ്ടിക്കാട്ടി. ഈ വാദം ശരിവച്ചാണ് ട്രൈബ്യൂണലിന്റെ വിധി. ബോധപൂര്‍വം വരുമാനം മറച്ചുവച്ചു എന്നു കരുതാനാവില്ലെന്നും ഫോം 16 വിട്ടുപോയെങ്കിലും വരുമാന ഇനത്തില്‍ ഇതു കാണിച്ചിട്ടുണ്ടെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. നോട്ടപ്പിശകിന് പിഴ ഈടാക്കേണ്ട കാര്യമില്ലെന്ന് ട്രൈബ്യൂണല്‍ ഉത്തരവില്‍ പറഞ്ഞു.

Author

Related Articles