News

കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് സ്വര്‍ണപ്പണയ വായ്പയില്‍ പലിശയിളവ് പ്രഖ്യാപിച്ച് ഇന്‍ഡല്‍ മണി

കൊച്ചി: വാക്സിന്‍ എടുത്തവര്‍ക്ക് സ്വര്‍ണപ്പണയ വായ്പയില്‍ പലിശയിളവ് പ്രഖ്യാപിച്ച് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ ഇന്‍ഡല്‍ മണി. കോവിഡ് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം. ഇതിനായി ഇന്‍ഡല്‍ ഐ എഫ് സി (ഇന്ത്യ ഫൈറ്റ്‌സ് എഗെയ്ന്‍സ്റ്റ് കോവിഡ്) എന്ന പുതിയ സ്‌കീം അവതരിപ്പിച്ചു.  

11.5 ശതാനം  പലിശ നിരക്കില്‍ ഈ സ്‌കീമില്‍ സ്വര്‍ണപ്പണയ വായ്പ ലഭ്യമാക്കും. ഒറ്റ ഡോസ് വാക്‌സിനെങ്കിലും  എടുത്തവര്‍ക്കാണ് കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുക. റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഫുള്‍ ലോണ്‍ ടു വാല്യുവില്‍ പ്രോസസിംഗ് ചാര്‍ജുകളൊന്നുമില്ലാതെയാണ്  ഒരു വര്‍ഷത്തേക്ക് പുതിയ സ്‌കീമില്‍ ഗോള്‍ഡ് ലോണ്‍ ലഭ്യമാക്കുക. ഇന്‍ഡല്‍ മണിയുടെ രാജ്യമെമ്പാടുമുള്ള ശാഖകളില്‍ പുതിയ സ്‌കീം ലഭ്യമാണ്.

വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുകയും ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയതെന്ന് ഇന്‍ഡല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായ ഉമേഷ് മോഹനന്‍ അറിയിച്ചു. പരമാവധിയാളുകള്‍ വാക്സിന്‍ എടുക്കുക എന്നതാണ് കോവിഡ് മഹാമാരിക്കെതിരായ യുദ്ധം ജയിക്കുന്നതിന് ഏറ്റവും അനിവാര്യമായിട്ടുള്ളത്. മഹാമാരിയുടെ പ്രത്യാഘാതത്തില്‍ ജീവിതം പ്രതിസന്ധിയിലായവര്‍ക്ക് കൈത്താങ്ങാകുക എന്നതും ഇതുപോലെ തന്നെ പ്രധാനമാണ്. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് പുതിയ സ്‌കീമിലൂടെ ഇന്‍ഡല്‍ മണി നിറവേറ്റുന്നതെന്ന് ഉമേഷ് മോഹനന്‍ പറഞ്ഞു.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആയിരം കോടി ടേണോവറും 200ല്‍ പരം കോടി മൂലധനവുമുള്ള ഇന്റല്‍ കോര്‍പറേഷന്റെ മുന്‍നിര കമ്പനിയാണ് ഇന്‍ഡല്‍ മണി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ കോര്‍പറേറ്റ് ഓഫീസ് കൊച്ചിയിലാണ്. ധനകാര്യ സേവനങ്ങള്‍ക്കു പുറമെ ഓട്ടോമൊബീല്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്്മെന്റ്, മീഡിയ, കമ്യൂണിക്കേഷന്‍, എന്റര്‍ടൈന്‍മെന്റ്  മേഖലകളിലും ഇന്‍ഡല്‍ കോര്‍പറേഷന്‍ പ്രവര്‍ത്തിച്ചു വരുന്നു.

Author

Related Articles