News

ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ വിദേശ നിക്ഷേപമായി ഇന്ത്യയ്ക്ക് ലഭിച്ചത് 67.54 ബില്യണ്‍ യുഎസ് ഡോളര്‍

ന്യൂഡല്‍ഹി: 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപമായി 67.54 ബില്യണ്‍ യുഎസ് ഡോളര്‍ ഇന്ത്യയ്ക്ക് ലഭിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസങ്ങളില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയും 2019-20 ലെ ആദ്യ ഒമ്പത് മാസത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനയും ആണിത് (55.14 ബില്യണ്‍ യുഎസ് ഡോളര്‍).

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ എഫ്ഡിഐ ഓഹരി വരവില്‍ 40 ശതമാനം (51.47 ബില്യണ്‍ ഡോളര്‍) വളര്‍ച്ചയാണ് ഉണ്ടായത്. മുന്‍വര്‍ഷം ഇത് 36.77 ബില്യണ്‍ യുഎസ് ഡോളര്‍ ആയിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ എഫ്ഡിഐ വരവ് 37 ശതമാനം വര്‍ദ്ധിച്ചു (26.16 ബില്യണ്‍ യുഎസ് ഡോളര്‍). 2019 -20 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഇത് 19.09 ബില്യണ്‍ യുഎസ് ഡോളര്‍ ആയിരുന്നു.

2019 ഡിസംബറിനെ അപേക്ഷിച്ച് (7.46 ബില്യണ്‍ യുഎസ് ഡോളര്‍), 2020 ഡിസംബറില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ വരവില്‍ 24 ശതമാനം വര്‍ധന (9.22 ബില്യണ്‍ യുഎസ് ഡോളര്‍) ഉണ്ടായി. ആഗോള നിക്ഷേപകര്‍ക്ക് താല്പര്യമുള്ള നിക്ഷേപ കേന്ദ്രമാണ് ഇന്ത്യ എന്നതിന് തെളിവാണ് ഇന്ത്യക്ക് ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ വര്‍ധനയെന്ന് വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Author

Related Articles