യുഎസ്-ചൈനാ വ്യാപാര തര്‍ക്കത്തില്‍ ഇന്ത്യക്ക് നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന അഭിപ്രായം ശക്തം; അന്താരാഷ്ട്ര കമ്പനികള്‍ ചൈനയില്‍ നിന്ന് പിന്മാറാന് സാധ്യത
ന്യൂഡല്‍ഹി: യുഎസ്-ചൈനാ വ്യാപാര തര്‍ക്കത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുക ഇന്ത്യക്കെന്ന് വിലയിരുത്തല്‍. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് സ്യൂസാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒരു ട്രില്യണ്‍ ഡോളര്‍ വിപണി വിഹതിമുള്ള അന്താരാഷ്ട്ര കമ്പനികള്‍ ചൈനയില്‍ നിന്ന് പടിയിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിലൂടെ ചൈനയുടെ കയറ്റുമതി വ്യാപാരത്തിന് ഗുരുതരമായ പ്രതിസന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 350 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നഷ്ടമാകും ചൈനയ്ക്ക് യുഎസ്-ചൈനാ വ്യാപാര യുദ്ധത്തിലുണ്ടാവുകയെന്നാണ് വിലയിരുത്തല്‍.
യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ മികച്ച അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് അഭിപ്രായപ്പെട്ടു. നിലവില്‍ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം മൂലം വിവിധ കമ്പനികള്‍ക്ക് വന്‍ തിരിച്ചടികളുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ യുഎസ് കമ്പനികളും ചൈനയില്‍ നിന്ന് പിന്മാറാനുള്ള നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. യുഎസ്-ചൈനാ വ്യാപാര യുദ്ധം ശക്തമായിരിക്കുന്ന വേളയിലാണ് ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് മാറ്റാനുള്ള നീക്കം ഇപ്പോള്‍ നടക്കുന്നുവെന്ന സൂചനകളും പുറത്ത് വരുന്നത്. ഏകദേശം 200 അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നത് സംബന്ധിച്ച് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് യുഎസ്-ഇന്ത്യാ സ്ട്രാറ്റജിക്ക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറം പ്രസിഡന്റ് മുകേഷ് ആഗി അറിയിച്ചിട്ടുമുണ്ട്യ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മുതല്‍ വ്യാപാര ബന്ധം വരെ ഊട്ടിയുറപ്പിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍