News

ഇന്ത്യാ സിമന്റ് ഓഹരി വിലയില്‍ ഭീമമായ വര്‍ധന; 17 ശതമാനം ഉയര്‍ച്ച; 85 ലക്ഷം വരുന്ന ഓഹരികള്‍ നേടി ഗോപികിഷന്‍ ദമാനി

മുംബൈ: ഇന്ത്യാ സിമന്റ് ഓഹരി വിലയില്‍ 17 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. കമ്പനിയുടെ 85 ലക്ഷം വരുന്ന ഓഹരികള്‍ ഗോപികിഷന്‍ ദമാനി ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് ഓഹരി വിലയില്‍ കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നത്. പ്രമുഖ നിക്ഷേപകന്‍ രാധാകിഷന്‍ ദമാനിയുടെ സഹേദരനാണ് ഗോപികിഷന്‍ ദമാനി. 

ഇന്ത്യാ സിമന്റിന്റെ 2.75 ശതമാനം ഓഹരികള്‍ കഴിഞ്ഞ ദിവസം രാധാകിഷന്‍ ദമാനി ഏറ്റെടുത്തിരുന്നു. അതിനടുത്ത ദിവസം രാവിലെ ഓഹരികള്‍ക്ക് വില വര്‍ധിക്കുകയായിരുന്നു. 82.7 രൂപ വീതം വിലയുള്ള കമ്പനിയുടെ 85,22,428 ഇക്വിറ്റി ഷെയറുകളാണ് ഗോപികിഷന്‍ ദമാനി സ്വന്തമാക്കിയത്.

2019 സെപ്തംബറില്‍ കോടീശ്വരനായ രാധാകിഷന്‍ ദമാനി ഇന്ത്യാ സിമന്റിന്റെ 1.3 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഡിസംബറില്‍ അത് 4.73 ശതമാനം ഓഹരികളായി ഉയര്‍ത്തി. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 40 ശതമാനത്തിലധികം ഉയര്‍ത്തിയ ഓഹരി 15 രൂപ മുതല്‍ 17.20 ശതമാനം ഉയര്‍ന്ന് 102.20 രൂപയായി.

ഓഹരി വില 6.34 മടങ്ങിലധികം വര്‍ധിക്കുകയും 3,533,546 ഓഹരികളുമായി വ്യാപാരം നടത്തുകയും ചെയ്തു. അഞ്ച് ദിവസത്തെ ശരാശരിയായ 766,709 ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ 360.87 ശതമാനമാണ് വര്‍ധന. മൂന്നാം പാദത്തില്‍ അറ്റനഷ്ടം 8.79 കോടി രൂപയായി വര്‍ധിച്ചുന്നുവെന്ന് ഇന്ത്യാ സിമന്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുമ്പ് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ അറ്റനഷ്ടം 4.32 കോടി രൂപയായിരുന്നുവെന്ന് റെഗുലേറ്ററി ഫയലിംഗില്‍ ഇന്ത്യാ സിമന്റ്‌സ് അറിയിച്ചു.

Author

Related Articles