News

വിദേശ വിപണിയില്‍ വില ഇടിഞ്ഞു; സ്വര്‍ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു

വിദേശ വിപണിയില്‍ വില ഇടിഞ്ഞതിനെതുടര്‍ന്ന് സര്‍ക്കാര്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു. പുതുക്കിയ വില പ്രകാരം ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ താരിഫ് മൂല്യം 10 ഗ്രാമിന് 566 ഡോളറാണ്. വെള്ളിയുടേത് കിലോഗ്രാമിന് 836 ഡോളറും. 

സ്വര്‍ണത്തിന് 601 ഡോളറും വെള്ളിക്ക് 893 ഡോളറുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സ്വര്‍ണത്തിന് ഇന്ത്യയില്‍ 7.5 ശതമാനമാണ് ഇറക്കുമതി തീരുവയുള്ളത്. മൂന്നുശതമാനമാണ് ജിഎസ്ടി. അടിസ്ഥാന വിലിയില്‍ വന്ന കുറവ് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Author

Related Articles