അമേരിക്കന്‍ ഉത്പന്നങ്ങളുടെ മേല്‍ തീരുവ ചുമത്തുന്നത് കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കുെമന്ന് സൂചന
യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 29ഓളം ഉത്പന്നങ്ങളുടെ തീരുവ ചുമത്തുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിച്ചേക്കും. ഏപ്രില്‍ ഒന്നുമുതല്‍ യുഎസ് ഉത്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തീരുവ ചുമത്തിയേക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ തീരുവ പെട്ടെന്ന് ചുമത്തേണ്ടതില്ലെന്ന നിലപാടിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യയും യുഎസും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ യുഎസ് ഉത്പന്നങ്ങള്‍ക്ക് തിരക്കിട്ട് തീരുവ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് പുതിയ തീരുമാനം
ഇന്ത്യയില്‍ നിന്നുള്ള ചില ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവയാണ് ഇന്ത്യ യുഎസ് ഉത്പന്നങ്ങള്‍ക്കെതിരെ പുതിയ പ്രതിരോധവുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനം തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് ഇന്ത്യ 2018 ജൂണില്‍ യുഎസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തതെന്നാണ് ദേശീയ മാധ്യമമായ ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസില്‍ നിന്നുള്ള ബദാം, വാല്‍നട്ട്, ആപ്പിള്‍ എന്നീ ഉത്പന്നങ്ങള്‍ക്കാണ് ഇന്ത്യ തീരുവ ഏര്‍പ്പെടുത്തി പ്രതികാര നടപടി എടുക്കാന്‍ തീരുമാനിച്ചത്. 235ഓളം ഡോളര്‍ വിലവരുന്ന ഉത്പന്നങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തീരു ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. 30 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ വാല്‍നട്ടിന് 120 ശതമാനം തീരുവ ഏര്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചത്. ഇന്ത്യയുടെ ചില വ്യാപാരങ്ങള്‍ക്ക് മേല്‍ തീരു ഏര്‍പ്പെടുത്തിയതല്ലാതെ യുഎസും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധനത്തിന് കാര്യമായ തടസ്സങ്ങളൊന്നമില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍